കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാ ഉബൈദ് ഉള്‍പ്പെടെ പത്ത് താരങ്ങളാണ് പുരസ്‌കാരത്തിനായി മത്സരിക്കുന്നത്.
തിരുവനന്തപുരം: സീസണിലെ മികച്ച ഫുട്ബോള് താരത്തിനായി ഫുട്ബോള് പ്ലയേഴ്സ് അസോസിയേഷന് നല്കുന്ന പുരസ്കാരത്തിന് സി.കെ. ഉബൈദും. മലയാളിയായ ഉബൈദ് ഈസ്റ്റ് ബംഗാളിന്റെ ഗോള് കീപ്പറാണ്. ആരാധകര് തിരഞ്ഞെടുക്കുന്ന മികച്ച താരങ്ങളുടെ ലിസ്റ്റിലാണ് താരം ഉള്പ്പെട്ടിട്ടുള്ളത്. കണ്ണൂര് കൂത്തുപറമ്പ് സ്വദേശിയാ ഉബൈദ് ഉള്പ്പെടെ പത്ത് താരങ്ങളാണ് പുരസ്കാരത്തിനായി മത്സരിക്കുന്നത്.
പുരസ്കാര പട്ടികയിലുള്ള ഏക മലയാളി താരമാണ് ഉബൈദ്. അവസാന വര്ഷം സി.കെ. വിനീതിനായിരുന്നു അവാര്ഡ്. ചെന്നൈ സിറ്റിയുടെ സൂസൈ രാജ്, മിനേര്വ പഞ്ചാബിന്റെ സുഖ്ദേവ് സിങ്, നെറോകയുടെ സുഭാഷ് സിംഗ്, ഷില്ലോംഗിന്റെ സാമുവല്, ചെന്നൈയിന്റെ ധന്പാല് ഗണേഷ്, ബെംഗളൂരു എഫ് സിയുടെ രാഹുല് ബെഹ്കെ, പൂനെ സിറ്റിയുടെ ആദില് ഖാന്, എഫ് സി ഗോവയുടെ മന്ദര് റാവു ദേശായി, ഡൈനാമോസിന്റെ ചാംഗ്തെ എന്നിവരാണ് അവാര്ഡ് നോമിനേഷനിലുള്ള മറ്റു താരങ്ങള്.
പ്ലയേഴ്സ് അസോസിയേഷന്റെ വെബസൈറ്റില് ചെന്ന് ഫുട്ബോള് പ്രേമികള്ക്ക് വോട്ട് രേഖപ്പെടുത്താം. കഴിഞ്ഞ സീസണില് എഫ് സി കേരളയില് നിന്ന് ഈസ്റ്റ് ബംഗാളില് എത്തിയ ഉബൈദ് കൊല്ക്കത്തയിലെ ഫുട്ബോള് അരാധകരുടെ തന്നെ ഇഷ്ടതാരമായി മാറിയിരുന്നു. മികച്ച പ്രകടനങ്ങളിലൂടെ ഈസ്റ്റ് ബംഗാളിന്റെ ഒന്നാം നമ്പര് സ്ഥാനം തന്റേതാക്കി ഉബൈദ് മാറ്റി. താഴേക്കാണുന്ന ലിങ്കില് നിങ്ങളുടെ ഇഷ്ടതാരത്തിന് വോട്ട് ചെയ്യാം.
http://www.thefpai.net/vote2018/.
