ദുബൈ: ട്വന്‍റി20യിലെ ഏതോരു ബാറ്റ്സ്മാനും ഒരിക്കലും ആഗ്രഹിക്കാത്ത റെക്കോഡ് കരസ്ഥമാക്കി പാക് ബാറ്റ്സ്മാന്‍ ഉമര്‍ അക്മല്‍. ട്വന്‍റി20യില്‍ ഏറ്റവും അധികം തവണ പൂജ്യം റണ്ണിന് പുറത്തായ ബാറ്റ്‌സ്മാന്‍ എന്ന റെക്കോര്‍ഡാണ് അക്മല്‍ സ്വന്തമാക്കിയിരിക്കുന്നത്. പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ ലാഹോര്‍ ക്വലന്‍ഡേഴ്‌സിനായി പൂജ്യനായി മടങ്ങിയതോടെയാണ് അക്മലിനെ തേടി ഈ റെക്കോര്‍ഡ് തേടിയെത്തിയിരിക്കുന്നത്.

ടി20 ക്രിക്കറ്റില്‍ ഇത് 24-മത്തെ തവണയാണ് അക്മല്‍ റണ്ണോന്നും നേടാതെ വിടുന്നത്. 204 ഇന്നിംഗ്‌സുകളില്‍ നിന്നാണ് അക്മല്‍ 24 പ്രവശ്യം പൂജ്യനായി മടങ്ങിയത്. മത്സരത്തില്‍ ഹസന്‍ അലിയുടെ പന്തില്‍ മുഹമ്മദ് ഹഫീസ് പിടിച്ചാണ് അക്മല്‍ പുറത്തായത്. ലീഗില്‍ മൂന്ന് മത്സരങ്ങള്‍ പിന്നിടുമ്പോള്‍ ഇതിനോടകം അക്മല്‍ രണ്ട് പ്രവശ്യം പൂജ്യനായി മടങ്ങി.

ദക്ഷിണാഫ്രക്കന്‍ താരം ഹെര്‍ഷെ ഗിബ്സ്, ശ്രീലങ്കന്‍ താരം തിലകരത്‌ന ദില്‍ഷണ്‍, വെസ്റ്റിന്‍ഡീസ് താരം ഡ്വയ്ന്‍ സ്മിത്ത് എന്നിവരുടെ പേരിലുളള ഈ റെക്കോര്‍ഡാണ് അക്മല്‍ മറികടന്നത്. ഗിബ്‌സ് 167 മത്സരങ്ങളില്‍ നിന്നാണ് 23 തവണ പൂജ്യനായി പുറത്തായത്.