രാജ്കോട്ട്: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ പൊരുതുന്നു. മൂന്നാം ദിവസം ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ ഒരു വിക്കറ്റിന് 195 റൺസെന്ന നിലയിലാണ്. അര്‍ദ്ധ സെഞ്ച്വറി തികച്ച മുരളി വിജയ് ചേതേശ്വര്‍ പൂജാര എന്നിവരാണ് ഇന്ത്യക്ക് കരുത്തായത്. വിജയ് 69ഉം പൂജാര 83 ഉം റൺസ് വീതം എടുത്തിട്ടുണ്ട്. ഇന്നലത്തെ സ്കോറിനോട് ഒരു റൺ മാത്രം കൂട്ടിച്ചേര്‍ത്ത ഗൗതം ഗംഭീര്‍ 29 റൺസിൽ പുറത്തായി. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്സില്‍ 537 റൺസാണ് എടുത്തത്