പ്രൊഫഷണല്‍ ബോക്‌സിങ്ങില്‍ ഇന്ത്യയുടെ വിജേന്ദര്‍ സിംഗിന് തുടര്‍ച്ചയായ പത്താം ജയം. ആഫ്രിക്കന്‍ ചാമ്പ്യന്‍ ഏണസ്റ്റ് അമൂസിനെ ഇടിച്ചിട്ടാണ് വിജേന്ദർ അപരാജിത റെക്കോർഡ് നിലനിർത്തിയത്. പത്ത് റൗണ്ട് നീണ്ട ഇടിപ്പോരിൽ മൂന്ന് ജഡ്ജസും വിജേന്ദറിന് അനുകൂലമായി വിധിയെഴുതി. 300-270 എന്ന പോയിന്‍റിനായിരുന്നു വിജേന്ദറിന്‍റെ ജയം.
ഇതോടെ, ഓറിയന്റൽ സൂപ്പർമിഡിൽ വെയ്റ്റ്, ഏഷ്യ പസഫിക് സൂപ്പർമിഡിൽവെയ്റ്റ് കിരീടങ്ങൾ വിജേന്ദർ നിലനിർത്തി. ഇരുപത്തിയാറാം മത്സരത്തിനിറങ്ങിയ ഏണസ്റ്റിന്‍റെ കരിയറിലെ മൂന്നാം തോൽവിയാണിത്.
