സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഗോവയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. ഗോവ ഉയര്‍ത്തിയ 87 റണ്‍സ് വിജയലക്ഷ്യം കേരളം കേവലം 7.5 ഓവറില്‍ മറികടക്കുകയായിരുന്നു. 22 റണ്‍സുമായി മുഹമ്മദ് അസ്ഹറുദ്ദീനും 24 റണ്‍സുമായി രോഹണ്‍ പ്രേമും പുറത്താകാതെ നിന്നു. നേരത്തെ മൂന്ന് വിക്കറ്റ് വീഴ്ത്തിയ ബാസില്‍ തമ്പിയുടെ ബൗളിംഗ് മികവിലാണ് കേരളം ഗോവയെ 86 റണ്‍സിലൊതുക്കിയത്.

മത്സരത്തില്‍ കേരളത്തിന്‍റെ ഓപ്പണര്‍ വിഷ്ണു വിനോദിന്‍റെ 13 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും സഹിതം 35 റണ്‍സ് പ്രകടനമാണ് കേരളത്തിന് അനാസയസ വിജയം നേടി തന്നത്. 269.23 സ്‌ട്രൈക്ക് റൈറ്റില്‍ ആയിരുന്നു വിഷ്ണുവിന്‍റെ ബാറ്റിംഗ്. ഷേര്‍ യാദവ് എറിഞ്ഞ രണ്ടാമത്തെ ഓവറില്‍ നാല് സിക്‌സ് സഹിതം 26 റണ്‍സാണ് വിഷ്ണു അടിച്ചെടുത്തത്. ഇതിന്‍റെ വീഡിയോ ഇവിടെ