മുംബൈ: ഐപിഎല്ലിന്‍റെ 2018 സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ജയിച്ച മൂന്ന് മത്സരങ്ങളിലും സഞ്ജു സാംസണ്‍ നടത്തിയ പ്രകടനം അപരം തന്നെയായിരുന്നു. രണ്ട് അര്‍ധ ശതകങ്ങള്‍  നേടിയ താരം ഐപിഎല്ലിലെ ഇന്ത്യന്‍ താരങ്ങളില്‍ മുന്‍പനാണ്. ഇതിന് പുറമെ സഞ്ജുവിന്റെ മികവിനെ പ്രശംസിക്കാനും, പുകഴ്ത്താനുമാണ് കളി വിവരണക്കാരുടെയും താല്‍പ്പര്യവും.
എന്നാല്‍ എല്ലാവരും ഈ കേരളതാരത്തെ വാഴ്ത്തുന്നത് ഒരാള്‍ക്ക് പിടിച്ചിട്ടെയില്ല. 

മുന്‍ ഇന്ത്യന്‍ താരം  വിനോദ് കാംബ്ലിയാണ് കക്ഷി. സഞ്ജുവിന്റെ ആഭ്യന്തര സീസണിലെയും ഐപിഎല്‍ സീസണിലെയും പ്രകടനത്തെ വിലയിരുത്തുന്ന കളി വിവരണക്കാര്‍ വേറെയൊന്നും പറയാനില്ലേ. ഇത് കേട്ട് ബോറടിക്കുന്നുവെന്നാണ് കാംബ്ലി ട്വിറ്ററില്‍ കുറിച്ചു. കാംബ്ലിയുടെ ട്വീറ്റ് പക്ഷേ അരാധകര്‍ക്ക് ട്രോളാന്‍ ഒരു അവസരമായി. താനിങ്ങനെ ആയത് ഇങ്ങനെയൊക്കെയല്ലെ എന്നാണ് കാംബ്ലിയുടെ ട്വീറ്റിന് വരുന്ന പ്രതികരണങ്ങള്‍. കളി വിവരണക്കാരെ വിമര്‍ശിക്കുന്നതിന് സഞ്ജുവിന്റെ പേര് എന്തിനാണ് വലിച്ചിഴയ്ക്കുന്നതെന്നും ട്വിറ്ററിലെ കാംബ്ലിക്കുള്ള മറ്റൊരു.

മികച്ച കളിയെ കമന്‍റേറ്റര്‍മാര്‍ ആ താരത്തെ കുറിച്ച് പറയുന്നത് സ്വാഭാവികമാണ്. മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ കുറിച്ചെല്ലാം  അഭിപ്രായം പറയുമെന്നും ചിലര്‍  അഭിപ്രായപ്പെടുന്നു. അതേസമയം, ദക്ഷിണേന്ത്യന്‍ താരങ്ങള്‍ മികവ് തെളിയിക്കുന്നതിലുള്ള അസൂയയാണ് ഈ ട്വീറ്റിന് ആധാരമെന്നും കാംബ്ലിക്ക് പരിഹാസമുണ്ട്.