കൊളംബോ: 53 റണ്‍സിനും ഇന്നിംഗ്സിനുമാണ് ശ്രീലങ്കയെ ഇന്ത്യ അവരുടെ നാട്ടിലെ രണ്ടാം ടെസ്റ്റില്‍ കെട്ടുകെട്ടിച്ചത്. മൂന്ന് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 2-0 ത്തിന് സ്വന്തമാക്കുകയും ചെയ്തു. ഈ വിജയം പിന്നെ എങ്ങനെ ടീം ഇന്ത്യ ആഘോഷിക്കാതിരിക്കും. ആ ഗംഭീര ആഘോഷമാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഓഫീഷ്യല്‍ ഫേസ്ബുക്ക് പേജിലാണ് ടീം താമസിക്കുന്ന ഹോട്ടലിലെ പൂളില്‍ നടത്തിയ ആഘോഷം പോസ്റ്റ് ചെയ്തത്. ഇത് വന്‍ വൈറലാകുകയാണ്.