ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ക്യാപ്റ്റന്‍ വിരാട് കോലി. അതുകൊണ്ടുതന്നെ സഹതാരങ്ങള്‍ വരുത്തുന്ന ഫീല്‍ഡിംഗ് പിഴവുകള്‍ക്കോ കോലി ദേഷ്യപ്പെടാറുമുണ്ട്.

ബ്രിസ്ബേന്‍: ഇന്ത്യന്‍ ടീമിലെ ഏറ്റവും മികച്ച ഫീല്‍ഡര്‍മാരിലൊരാളാണ് ക്യാപ്റ്റന്‍ വിരാട് കോലി. അതുകൊണ്ടുതന്നെ സഹതാരങ്ങള്‍ വരുത്തുന്ന ഫീല്‍ഡിംഗ് പിഴവുകള്‍ക്കോ കോലി ദേഷ്യപ്പെടാറുമുണ്ട്.

എന്നാല്‍ ഓസ്ട്രേലിയക്കെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ കളിയില്‍ ഓസീസ് നായകന്‍ ആരോണ്‍ ഫിഞ്ചിന്റെ ക്യാച്ച് കൈവിട്ട് കോലി ആരാധകരെ ഞെട്ടിച്ചു. ഫിഞ്ചിന്റെ ശക്തിയേറിയ ഷോട്ട് കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കോലിയുടെ കൈകകളിലേക്കായിരുന്നെങ്കിലും പന്ത് കൈയിലൊതുക്കാന്‍ ക്യാപ്റ്റനായില്ല.

Scroll to load tweet…

അപൂര്‍വമായാണ് കോലി ഇത്തരം അനായാസ ക്യാച്ചുകള്‍ കൈവിടുന്നത്. എന്തായാലും കൈവിട്ട കളി ഇന്ത്യയ്ക്ക് വലിയ ഭീഷണിയായില്ല. 23 പന്തില്‍ 27 റണ്‍സെടുത്ത ഫിഞ്ച് കുല്‍ദീപ് യാദവിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങി.