ഏകദിന ക്രിക്കറ്റില്‍ അപൂര്‍ നേട്ടം സ്വന്തമാക്കി വിരാട് കോലി. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളിലൂടെ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഇന്ത്യയില്‍ മാത്രം താരം 4000ല്‍ അധികം റണ്‍സ് ഏകദിനത്തില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്.

വിശാഖപ്പട്ടണം: ഏകദിന ക്രിക്കറ്റില്‍ അപൂര്‍ നേട്ടം സ്വന്തമാക്കി വിരാട് കോലി. ഹോം ഗ്രൗണ്ടില്‍ നടക്കുന്ന മത്സരങ്ങളിലൂടെ വേഗത്തില്‍ 4000 റണ്‍സ് നേടുന്ന താരമായിരിക്കുകയാണ് ഇന്ത്യന്‍ നായകന്‍. ഇന്ത്യയില്‍ മാത്രം താരം 4000ല്‍ അധികം റണ്‍സ് ഏകദിനത്തില്‍ നിന്ന് സ്വന്തമാക്കിയിട്ടുണ്ട്. 78 ഇന്നിംഗ്‌സുകളില്‍ നിന്നാണ് കോഹ്‌ലിയുടെ ഈ നേട്ടം.

91 ഇന്നിംഗ്‌സുകളില്‍ നിന്ന് 4000 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സിനായിരുന്നു ഇതുവരെ ഈ ഗണത്തിലുള്ള റെക്കോഡ് ആ നേട്ടമാണ് കോലി മറികടന്നത്. 92 ഇന്നിംഗ്‌സുകളില്‍ നിന്ന് ഈ നേട്ടം സ്വന്തമാക്കിയ സച്ചിന്‍ ടെണ്ടുകല്‍ക്കറും 99 ഇന്നിംഗ്‌സുകളില്‍ നിന്ന് 4000 റണ്‍സ് തികച്ച എംഎസ് ധോണിയുമാണ് വേഗത്തില്‍ ഈ നേട്ടം കൊയ്ത മറ്റു ഇന്ത്യക്കാര്‍.

മൊത്തം റണ്‍സിന്റെ കാര്യത്തില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണിയെ പിന്തള്ളാനും കോലിക്കായി. 9949 റണ്‍സാണ് ധോണി ഇന്ത്യയ്ക്കായി. 31 റണ്‍സെടുത്തപ്പോള്‍ തന്നെ കോലി ധോണിയെ മറികടന്നു. ഈ ഏകദിനത്തില്‍ 81 റണ്‍സ് നേടിയാല്‍ കോലിക്ക് 10,000 ക്ലബിലെത്താം.