ഗ്രൗഡില്‍ ക്രിക്കറ്റ് ബാറ്റുമായി മിന്നുന്ന പ്രകടനം കാഴ്ച വയ്ക്കുന്ന വ്യക്തിയാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി. ബാറ്റ് മാത്രമല്ല ഡാന്‍സും തനിക്ക് വഴുങ്ങുമെന്ന് കോഹ്‌ലി നേരത്തെ തെളിയിച്ചിട്ടുള്ളതാണ്. ഇപ്പോഴിതാ പാട്ടുകൂടി തന്റെ കൈപ്പിടിക്കുള്ളിലുണ്ടെന്ന് കാണിച്ചിരിക്കുകയാണ് താരം. ഇതൊക്കെ പ്രകടിപ്പിക്കുന്നത് ഭാര്യ അനുഷ്‌കയും കൂടെ ഉള്ളപ്പോഴാണ്.

ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഡിസംബര്‍ 11ന് ആണ് അനുഷ്‌ക കോഹ്‌ലി വിവാഹിതരായത്. ഇറ്റലിയില്‍ വച്ചായിരുന്നു ഇരുവരുടെയും ആഢംബര വിവാഹം. വിവാഹ ശേഷം തന്റെ പ്രിയതമയ്ക്കായി ഒരു സമ്മാനം നല്‍കിയിരിക്കുകയാണ് കോഹ്ലി. മനോഹരമായ പ്രണയഗാനമാണ് തന്റെ പ്രണയിനിക്കായി സമ്മനിച്ചത്. വിവാഹ ചടങ്ങിനിടെയാണ് അനുഷ്‌കയ്ക്കായി പാട്ടുപാടിയത്. മിസ്റ്റര്‍ എക്‌സ് ഇന്‍ ബോംബെ എന്ന ചിത്രത്തില്‍ കിഷോര്‍ കുമാര്‍ പാടിയ പ്രണായതുരമായ 'മേരേ മെഹബൂബ് ഖയാമത് ഹോഗി' എന്ന ഗാനമാണ് ആ ലപിച്ചാണ് ഭാര്യയോടുള്ള സ്‌നേഹം പങ്കുവച്ചത്.

 സ്റ്റേജിലിരുന്ന് കോഹ്ലി പാടുമ്പോള്‍ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കൊപ്പമിരുന്ന് അനുഷ്‌ക ആ ഗാനം ആസ്വദിച്ചു. നിറഞ്ഞ കൈയടിയോടെയാണ് എല്ലാവരും കോഹ്ലിയെന്ന ഗായകനെ സ്വീകരിച്ചത്.