വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലുപം സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അതിവേഗം 10000 റണ്‍സ് തികച്ചതിനൊപ്പം ഏകദിന ക്രിക്കറ്റിലെ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി പഴങ്കഥയാക്കി. അവയില്‍ ചിലത് ഇതാ.

വിശാഖപട്ടണം: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലുപം സെഞ്ചുറി നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി അതിവേഗം 10000 റണ്‍സ് തികച്ചതിനൊപ്പം ഏകദിന ക്രിക്കറ്റിലെ ഒരുപിടി റെക്കോര്‍ഡുകള്‍ കൂടി പഴങ്കഥയാക്കി. അവയില്‍ ചിലത് ഇതാ.

സ്വന്തം രാജ്യത്ത് അതിവേഗം 4000 റണ്‍സ് നേടുന്ന ബാറ്റ്സ്മാനെന്ന റെക്കോര്‍ഡ് കോലി സ്വന്തം പേരിലാക്കി. 91 ഇന്നിംഗ്സുകളില്‍ 4000 റണ്‍സടിച്ച ഡിവില്ലിയേഴ്സിനെയാണ് 78 ഇന്നിംഗ്സുകളില്‍ ഈ നേട്ടം കൈവരിച്ച് കോലി മറികടന്നത്.

അരങ്ങേറ്റത്തിനുശേഷം 10 വര്‍ഷവും 68 ദിവസവും മാത്രമെടുത്താണ് കോലി 10000 റണ്‍സ് ക്ലബ്ബിലെത്തിയത്. ഈ നേട്ടം കൈവരിക്കുന്ന അതിവേഗക്കാരനായി ഇതോടെ കോലി. 10 വര്‍ഷവും 317 ദിവസവുംകൊണ്ട് 100000 പിന്നിട്ട രാഹുല്‍ ദ്രാവിഡിനെ ആണ് ഇന്ന് പിന്നിലാക്കിയത്.

നേരിട്ട പന്തുകളിലും അതിവേഗം 10000 പിന്നിടുന്ന ആദ്യ ബാറ്റ്സ്മാനാണ് കോലി. 10000 പിന്നിടാന്‍ കോലി നേരിട്ടത് 10813 പന്തുകള്‍ മാത്രം.
വിന്‍ഡീസിനെതിരെ കോലി തുടര്‍ച്ചയായി നേടുന്ന മൂന്നാം സെഞ്ചുറിയാണിത്. മുമ്പ് ശ്രീലങ്കക്കെതിരെയും തുടര്‍ച്ചയായി മൂന്ന് സെഞ്ചുറികള്‍ നേടിയിട്ടുള്ള കോലി ഈനേട്ടം കൈവരിക്കുന്ന ആദ്യ ബാറ്റ്സ്മാനായി. പാക്കിസ്ഥാന്റെ ബാബര്‍ അസമിനുശേഷം വിന്‍ഡീസിനെതിരെയ തുടര്‍ച്ചയായി മൂന്ന് സെഞ്ചുറി നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനുമാണ് കോലി.

വിന്‍ഡീസിനെതിരെ കോലിയുടെ ആറാമത്തെ സെഞ്ചുറിയാണിത്. വിന്‍ഡീസിനെതിരെ ഏറ്റവും കൂടുതല്‍ സെഞ്ചുറി അടിക്കുന്ന ബാറ്റ്സാമാനെന്ന റെക്കോര്‍ഡും ഇതോടെ കോലിക്കായ. അഞ്ച് സെഞ്ചുറികള്‍ അടിച്ചിട്ടുള്ള ഡിവില്ലിയേഴ്സ്, അംല, ഗിബ്സ് എന്നിവരെയാണ് മറികടന്നത്.

ക്യാപ്റ്റനെന്ന നിലയില്‍ അതിവേഗം 8000 റണ്‍സ് തികക്കുന്ന ബാറ്റ്സ്മാനായും കോലി മാറി. 137 ഇന്നിംഗ്സുകളില്‍ നിന്നാണ് കോലി 8000ല്‍ എത്തിയത്. കരിയറില്‍ ഇത് ആറാം തവണയാണ് കോലി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ആയിരം റണ്‍സ് പിന്നിടുന്നത്. സച്ചിന്‍ മാത്രമാണ് ഈ നേട്ടത്തില്‍ കോലിക്ക് മുന്നിലുള്ളത്.