വിരാടിനെക്കാള്‍ അത്യാവശ്യം ഉയരമുണ്ട് വനിതാ താരം കര്‍മന്. ഒപ്പം നില്‍ക്കുന്ന ചിത്രത്തില്‍ കര്‍മനെക്കാള്‍ പൊക്കം തോന്നിക്കാന്‍ വേണ്ടിയായിരുന്നു തട്ട് പ്രയോഗം. രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കോലിയെ കൊലവിളിക്കുകയാണ് സോഷ്യല്‍മീഡിയ

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിക്ക് ട്രോള്‍ മഴ. കാര്യം മറ്റൊന്നുമല്ല ടെന്നിസ് താരം കർമൻ കോർ തൻഡിക്കൊപ്പം ചിത്രമെടുക്കാന്‍ നേരം ചെറിയൊരു തട്ടിട്ട് പൊക്കം കൂട്ടിയതാണ് കോലിക്ക് വിനയായത്.

വിരാടിനെക്കാള്‍ അത്യാവശ്യം ഉയരമുണ്ട് വനിതാ താരം കര്‍മന്. ഒപ്പം നില്‍ക്കുന്ന ചിത്രത്തില്‍ കര്‍മനെക്കാള്‍ പൊക്കം തോന്നിക്കാന്‍ വേണ്ടിയായിരുന്നു തട്ട് പ്രയോഗം. രണ്ട് ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ കോലിയെ കൊലവിളിക്കുകയാണ് സോഷ്യല്‍മീഡിയ.

ടിസോട്ടിന്റെ പുതിയ വാച്ചുകളുടെ പ്രദര്‍ശനത്തിനിടെ മുംബൈയിലായിരുന്നു സംഭവം അരങ്ങേറിയത്. താരങ്ങള്‍ക്ക് വാച്ച് സമ്മാനിക്കുന്ന ചിത്രം പകര്‍ത്തുന്നതിനിടെയാണ് കോലിക്ക് വിലങ്ങ് തടിയായി കർമാന്‍റെ അവസരം എത്തിയത്. ഒരു വനിത താരത്തിന് തന്നെക്കാള്‍ പൊക്കമുള്ളത് സഹിക്കാനാകത്തതിനാലാണ് കോലി ഇങ്ങനെ ചെയ്തതെന്ന പേരില്‍ വിമര്‍ശനം ശക്തമായിട്ടുണ്ട്. വടക്കുനോക്കിയന്ത്രത്തിലെ തളത്തില്‍ ദിനേഷനെയാണ് കോലി അനുസ്മരിപ്പിച്ചതെന്ന കമന്‍റുമായി മലയാളികളും രംഗത്തുണ്ട്. മറുവശത്ത് പ്രൊമോഷന്‍ പരിപാടിക്കിടെ ഇതൊക്കെ സര്‍വ്വ സാധാരണം എന്ന അഭിപ്രായവുമുണ്ട്.

Scroll to load tweet…