വിദ്യാർത്ഥികൾക്കിടയിലെ ലഹരി വിരുദ്ധ പ്രചാരണത്തിന് ആവേശം പകർന്ന് ടീം ഇന്ത്യയുടെ നായകന്‍ വിരാട് കോലി. തലസ്ഥാനത്ത് കേരള പൊലീസിന്റെ ചടങ്ങിലാണ് ഇന്ത്യൻ ക്രിക്കറ്റ് നായകൻ മുഖ്യമന്ത്രിക്കൊപ്പം പങ്കെടുത്തത്.

സേ യെസ് ടു ക്രിക്കറ്റ, നോ ടു ഡ്രഗ്സ്.. കേരള പൊലീസിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ പ്രതിജ്ഞ ചൊല്ലി ഇന്ത്യൻ നായകൻ, ഏറ്റു പറഞ്ഞ് പതിനായിരക്കണക്കിന് കുട്ടികള്‍.

മുഖ്യമന്ത്രി കൈമാറിയ ദീപശിഖ കായികതാരങ്ങൾ ഏറ്റുവാങ്ങി ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം ചുറ്റി ഒടുവിൽ ഫുട്ബാൾ താരം ഐ എം വിജയന്റെ കയ്യിൽ. പ്രതീകമായ ലഹരിവസ്‍തുക്കള്‍ കത്തിക്കുമ്പോഴായിരുന്നു പ്രതിജ്ഞ.

കോലിക്കൊപ്പം ദിനേശ് കാർത്തിക്, അക്ഷർ പട്ടേൽ, മുഹമ്മദ് സിറാജ്, സച്ചിൻ ബേബി, സഞ്ജു സാംസണ്‍, ബേസിൽ തമ്പി എന്നിവ‍ർ ചേർന്ന് ബലൂണുകള്‍ പറത്തി. ഇന്ത്യൻ ടീമിന് ആശംസകള്‍ നേർന്ന് പിണറായി വിജയൻ.

ചന്ദ്രശേഖരൻ നായർ സ്റ്റേഡയത്തിൽ കൂടിയ പതിനായിരങ്ങളുടെ സേനോഷ്‍മളമായ ആരവങ്ങള്‍ ഏറ്റുവാങ്ങിയാണ് ഇന്ത്യൻ താരങ്ങള്‍ കോവളത്തെ ഹോട്ടലിലേക്ക് മടങ്ങിയത്.