കൊളംബോ: കായികക്ഷമത നിലനിര്‍ത്തുന്നതില്‍ ഇന്ത്യ ടീം അംഗങ്ങളില്‍ വിരാട് കോലിയെ കഴിഞ്ഞേ മറ്റൊരു താരമുള്ളൂ. കരിയറിന്റെ തുടക്കക്കാലത്ത് കായികക്ഷമതയില്‍ കാര്യമായി ശ്രദ്ധിക്കാതിരുന്ന കോലി കരിയറിന്റെ രണ്ടാംഘട്ടത്തിലാണ് ഇന്ത്യന്‍ ടീമിലെ ഏറ്റവും ഫിറ്റസ്റ്റ് കളിക്കാരനായത്. ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കായുളള പരിശീലനത്തിനിടെ ജേഴ്സി ഊരി മാറ്റിയ കോലി തന്റെ സിക്സ് പായ്ക്ക് ബോഡി പുറത്തെടുത്തു.
മുന്‍ പരിശീലകന്‍ ഡങ്കന്‍ ഫ്ലെച്ചറുടെ ഉപദേശത്തെത്തുടര്‍ന്നാണ് താന്‍ കായികക്ഷമതയില്‍ കൂടുതല്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയതെന്ന് കോലി മുമ്പ് വെളിപ്പെടുത്തിയിരുന്നു. വീട്ടിലുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്നതാണ് തന്റെ ആരോഗ്യരഹസ്യമെന്നും കോലി പറഞ്ഞിരുന്നു. എന്തായാലും സിക്സ് പായ്‌ക്കുകൊണ്ട് ഇന്ത്യന്‍ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണിപ്പോള്‍ കോലി.


