ഷാര്‍ജ: ബൗളര്‍മാരുടെ പേടി സ്വപ്നമായിരുന്നു ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗ്. ആദ്യ പന്തുമുതല്‍ എതിരാളിയെ ബൗണ്ടറിക്ക് ശിക്ഷിച്ച് തുടങ്ങുന്ന സെവാഗ് സ്റ്റൈല്‍ ആരാധകര്‍ക്ക് മറക്കാനാകില്ല‍. സെവാഗിന് മുന്നില്‍ മുട്ടുമടക്കാത്ത ബൗളര്‍മാരില്ല ക്രിക്കറ്റില്‍ എന്നുതന്നെ പറയാം. എന്നാല്‍ വീണ്ടും പാഡണിഞ്ഞ് സെവാഗ് പിച്ചില്‍ തിരിച്ചെത്തിയപ്പോള്‍ വെടിക്കെട്ട് കാത്തിരുന്നവര്‍ക്ക് കാണേണ്ടിവന്നത് സങ്കടകരമായ കാഴ്ച്ച.

ന്യൂ ടി10 ലീഗില്‍ കളിക്കാനെത്തിയ സെവാഗ് മടങ്ങിയത് ഷാഹിദ് അഫ്രിദിക്ക് ഹാട്രിക് വിക്കറ്റ് സമ്മാനിച്ചാണ്. തളങ്ങുംവിലങ്ങും സിക്സുകള്‍ പ്രതീക്ഷിച്ച കാണികള്‍ ഒരുനിമിഷം സ്തംബ്ധരായി. മത്സരത്തില്‍ സെവാഗ് നയിച്ച മറാത്ത അറേബ്യന്‍സ് അഫ്രിദിയുടെ പാക്‌തൂണിനോട് 25 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. എന്നാല്‍ വിക്കറ്റ് നല്‍കി ചിരിച്ചുകൊണ്ട് കളംവിടുന്ന സെവാഗ് സ്റ്റൈലിന് ഷാര്‍ജയിലും മാറ്റമുണ്ടായില്ല. 

Scroll to load tweet…