Asianet News MalayalamAsianet News Malayalam

ധോണിയെ കളിയാക്കി വീരു

Virender Sehwag Takes Cheeky Dig At MS Dhoni During Pune Test
Author
Pune, First Published Feb 28, 2017, 12:22 PM IST

പൂനെ: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ട്വിറ്ററിലാണ് വീരേന്ദര്‍ സെവാഗിന്റെ വമ്പനടികള്‍ പലതും. ക്രീസിലെന്നപോലെ ട്വിറ്ററിലും വെടിക്കെട്ട് താരമാണ് വീരു. കഴിഞ്ഞ ദിവസം വീരു നടത്തിയ ഒരു ട്വിറ്റ് വിവാദമാവുകയും ചെയ്തു.ഡല്‍ഹി സര്‍വ്വകലാശാലയില്‍ എബിവിപിക്കെതിരെ പ്രതിഷേധിച്ച കാര്‍ഗില്‍ രക്തസാക്ഷിയുടെ മകള്‍ ഗുര്‍മേഹര്‍ കൌറിനെ സെവാഗ് ആക്ഷേപിച്ചെന്നായിരുന്നു ആരോപണം. എല്ലാവരെയും ട്രോളുന്ന വീരുവിനെ സോഷ്യല്‍മീഡയ ട്രോളി കൊല്ലുകയും ചെയ്തു.

എന്നാല്‍ പൂനെയില്‍ നടന്ന ഇന്ത്യാ-ഓസ്ട്രേലിയ ആദ്യ ക്രിക്കറ്റ് ടെസ്റ്റിനിടെ തന്റെ മുന്‍ ക്യാപ്റ്റനായ എംഎസ് ധോണിയെക്കുറിച്ച് ടെലിവിഷന്‍ പരിപാടിക്കിടെ സെവാഗ് നടത്തിയ പരാമര്‍ശമാണ് ഇപ്പോള്‍ മറ്റൊരു വാര്‍ത്ത. സുനില്‍ ഗവാസ്കറുമായി ടെലിവിഷന്‍ പരിപാടിയില്‍ സംസാരിക്കുന്നതിനിടെയായിരുന്നു ധോണിയെ സെവാഗ് ട്രോളിയത്. ധോണി ഫോണ്‍ എടുക്കാത്തതിനെക്കുറിച്ചായിരുന്നു ഗവാസ്കറുടെ പരാതി. അതിന് സെവാഗ് പറഞ്ഞ മറുപടി ഇതായിരുന്നു. താങ്കള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് കളിക്കാരനായിരുന്നെങ്കില്‍ ധോണി ഫോണെടുത്ത് മറുപടി നല്‍കിയേനെ എന്നായിരുന്നു.

ടീമിലെ സഹതാരങ്ങള്‍ വിളിച്ചാല്‍ പോലും ഫോണെടുക്കാത്ത ധോണിയുടെ സ്വഭാവം മുന്‍പും വാര്‍ത്തയായിട്ടുണ്ട്. ക്രിക്കറ്റില്‍ നിന്ന് വിരമിച്ച വിവിഎസ് ലക്ഷ്മണ്‍ തന്റെ യാത്രയയപ്പ് വിരുന്നിനായി ധോണിയെ ക്ഷണിക്കാനായി ഫോണ്‍ ചെയ്തെങ്കിലും അദ്ദേഹം ഫോണെടുത്തില്ലെന്നായിരുന്നു ഒരു പരാതി. എന്തായാലും കളിക്കുന്ന കാലത്ത് സെവാഗും ധോണിയും വിരുദ്ധധ്രുവങ്ങളിലായിരുന്നെങ്കിലും ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം വീരുവും ധോണിയും സൗഹൃദത്തിലാണ്. അടുത്തിടെ സെവാഗിന്റെ ക്രിക്കറ്റ് അക്കാദമി ധോണി സന്ദര്‍ശിക്കുകയും ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios