ദില്ലി: ക്രിക്കറ്റില്‍ നിന്ന് വിരമിച്ചശേഷം ട്വിറ്ററിലൂടെയുള്ള വീരേന്ദര്‍ സെവാഗിന്റെ വെടിക്കെട്ടുകള്‍ ആരാധകര്‍ക്ക് മറക്കാനാവില്ല. സാക്ഷാല്‍ സച്ചിന്‍ വരെ സെവാഗിന്റെ ട്വീറ്റിന്റെ ചൂടറിഞ്ഞിട്ടുണ്ട്. എന്നാലിപ്പോള്‍ മറ്റുള്ളവരെ കളിയാക്കി മടുത്ത സെവാഗ് സ്വയം ട്രോളിയാണ് വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്.

ആര്യഭട്ടന് ആദരമായി ബര്‍മിംഗ്ഹാമില്‍ രണ്ട് ഇന്നിംഗ്സിലും പൂജ്യനായി പുറത്തായിട്ട് ആറ് വര്‍ഷം എന്നായിരുന്നു വീരുവിന്റെ ട്വീറ്റ്. ഇംഗ്ലണ്ടിനെതരായ ബര്‍മിംഗ്ഹാം ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്സിലും നേരിട്ട ആദ്യ പന്തില്‍ തന്നെ പൂജ്യനായി പുറത്തായതിനെക്കുറിച്ചായിരുന്നു സെവാഗ് ഓര്‍മിപ്പിച്ചത്.

Scroll to load tweet…

ടെസ്റ്റില്‍ ഇന്നിംഗ്സിനും 242 റണ്‍സിനുമാണ് ഇന്ത്യ തോറ്റത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിംഗ് നിര ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിഞ്ഞിരുന്നു. അഞ്ച് മത്സര ടെസ്റ്റ് പരമ്പര ഇന്ത്യ 4-0നാണ് അടിയറവെച്ചത്.

മത്സരത്തിന്റെ സ്കോര്‍ ബോര്‍ഡ് കാണാന്‍ ക്ലിക്ക് ചെയ്യുക