കഴിഞ്ഞ ദിവസം ഇറ്റലിയില്‍ വച്ച് വിവാഹിതരായ ബോളിവുഡ് താരം അനുഷ്‌ക ശര്‍മ്മയ്ക്കും ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയ്ക്കും അതിര്‍ത്തിയ്ക്ക് അപ്പുറത്തുനിന്ന് ആശംസാ പ്രവാഹം. ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് പുറമെ പാക്ക് ക്രിക്കറ്റ് താരങ്ങളാണ് നവ ദമ്പതികള്‍ക്ക് ആശംസകളുമായി ട്വീറ്റ് ചെയ്തത്.
ഷെയ്ബ് അക്തര്‍, ഷഹീദ് അഫ്രീദി, ഉമര്‍ അക്മല്‍, അസ്ഹര്‍ മെഹമൂദ്, മുഹമ്മദ് അമിര്‍ തുടങ്ങിയ താരങ്ങളാണ് വിരുഷ്‌കയ്ക്ക് ആശംസകളുമായെത്തിയത്. ഡിസംബര്‍ 21 ന് ബന്ധുക്കള്‍ക്കായി ദില്ലിയിലും ഡിസംബര്‍ 26ന് ബോളിവുഡിലേയും ക്രിക്കറ്റിലെയും സുഹൃത്തുക്കള്‍ക്കായി മുംബൈയിലും ഇരുവരും റിസപ്ഷന്‍ സംഘടിപ്പിക്കുന്നുണ്ട്.
