പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഓസ്ട്രേലിയന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ നിന്നും പുറത്തേക്ക്

ഹൈദരാബാദ്: പന്ത് ചുരണ്ടല്‍ വിവാദത്തില്‍പ്പെട്ട ഓസ്ട്രേലിയന്‍ മുന്‍ വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ഐപിഎല്ലില്‍ നിന്നും പുറത്തേക്ക്. വാര്‍ണര്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവച്ചു. പുതിയ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. അതേ സമയം വിവാദത്തില്‍ ഉള്‍പ്പെട്ട സ്മിത്തും വാര്‍ണറും അടക്കമുള്ളവരുടെ ശിക്ഷ നടപടി ഇന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചേക്കും.

പന്ത് ചുരണ്ടല്‍' വിവാദത്തില്‍ കോച്ച് ലീമാനെതിരെ നടപടിയുണ്ടാകില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ വ്യക്തമാക്കിയിരുന്നു. ഡാരന്‍ ലീമാനുമായുള്ള കരാര്‍ തുടരുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ സിഇഒ ജെയിംസ് സതർലാണ്ട് അറിയിച്ചു. എന്നാല്‍, സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെ നടപടിയുണ്ടാകും. സംഭവത്തില്‍ ക്രിക്കറ്റ് ഓസ്ട്രേലിയ മാപ്പ് പറഞ്ഞു. 

ക്യാപ്റ്റൻ സ്മിത്തിനെയും വാർണറെയും ബാൻക്രോഫ്റ്റിനെയും നാട്ടിലേക്ക് തിരിച്ചയച്ചു. ഇവര്‍ക്കെതിരെയുള്ള നടപടി പിന്നീട് പ്രഖ്യാപിക്കും. ഡാരൻ ലീമാൻ കോച്ചായി തുടരുമെന്ന ക്രിക്കറ്റ് ഓസ്ട്രേലിയ സിഇ ഒ ജെയിംസ് സതർലാണ്ട് പറഞ്ഞു.

അതേ സമയം വാര്‍ണറിന് വീണ്ടും തിരിച്ചടി ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായുള്ള വാര്‍ണറുമായുള്ള കരാര്‍ പുതുക്കേണ്ടെന്ന് എല്‍ജി ഓസ്ട്രേലിയ തീരുമാനിച്ചു. അടുത്താഴ്ച കരാര്‍ പുതുക്കാനിരിക്കെയാണ് കമ്പനിയുടെ നിലപാട്.