രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് പിന്നിട്ട ആദ്യ താരമെന്ന നേട്ടത്തിലെത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ബറോഡക്കെതിരെ വിദര്‍ഭക്കായി വ്യക്തിഗത സ്‌കോര്‍...

നാഗ്‌പൂര്‍: രഞ്ജി ട്രോഫിയില്‍ 11,000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന നേട്ടത്തിലെത്തി മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വസീം ജാഫര്‍. ബറോഡക്കെതിരെ വിദര്‍ഭക്കായി വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കേയാണ് ജാഫര്‍ നേട്ടത്തിലെത്തിയത്. രഞ്ജിയില്‍ പതിനായിരം ക്ലബിലെത്തിയ ആദ്യ താരം കൂടിയാണ് ജാഫര്‍. അമോല്‍ മസുംദാറും(9,202) ദേവേന്ദ്ര ബന്ദേലയുമാണ്(9,201) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 

Scroll to load tweet…

മത്സരത്തില്‍ 153 റണ്‍സെടുത്ത് ജാഫര്‍ റണ്‍ ഔട്ടാവുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ നായകന്‍ ഫൈസ് ഫസലിനൊപ്പം 300 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്താനും താരത്തിനായി. ഈ വര്‍ഷമാദ്യം ഇറാനി കപ്പില്‍ 250ലേറെ റണ്‍സ് നേടി ജാഫര്‍ റെക്കോര്‍ഡിട്ടിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് ഇതിഹാസ താരം സുനില്‍ ഗവാസ്‌കറുടെ(25,834) പേരിലാണ്.