രണ്ടാം ഓവര്‍ എറിയാനാണ് ധോണി മലപ്പുറത്തുകാരനെ ക്ഷണിച്ചത്.

പൂനെ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മലയാളി പേസര്‍ കെ.എം. ആസിഫിന്റെ ആദ്യ ഇര ഡെല്‍ഹി ഡെയര്‍ഡെവിള്‍സ് ഓപ്പണര്‍ പൃഥ്വി ഷാ. രണ്ടാം ഓവര്‍ എറിയാനാണ് ധോണി മലപ്പുറത്തുകാരനെ ക്ഷണിച്ചത്. എന്നാല്‍ ഒരു ലെഗ്‌സൈഡ് വൈഡോടെ ആസിഫ് തുടങ്ങി.

രണ്ടാം പന്ത് ഷാ മിഡ് ഓഫിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു. അടുത്ത പന്ത്ത ബൗണ്‍സര്‍. മൂന്നാം പന്ത് ഷാ ഒരിക്കല്‍കൂടി ബൗണ്ടറി നേടി. എന്നാല്‍ നാലാം പന്തില്‍ ആസിഫ് ആദ്യ വിക്കറ്റ് സ്വന്തമാക്കി.

ആസിഫിന്‍റെ വിക്കറ്റ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.