കൊച്ചി: ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മഞ്ഞപ്പടയുടെ ആരവം ഉണര്‍ത്താന്‍ മലയാളിതാരം സികെ വിനീത് വേണ്ടിവന്നു. ആറാം മിനുറ്റില്‍ വലകുലുക്കി മഞ്ഞപ്പടയെ ഞെട്ടിച്ച ഗോവയ്ക്ക് തക്കമറുപടി നല്‍കുകയായിരുന്നു സികെ വിനീത്. 29-ാം മിനുറ്റില്‍ സിയാം ഹങ്കലിന്‍റെ പാസില്‍ നിന്ന് വിനീത് മഞ്ഞപ്പടയുടെ സമനില ഗോള്‍ നേടി. പതിവുപോലെ മലയാളി താരം റിനോ ആന്‍റോയ്ക്കൊപ്പം വിനീത് ഗോളാഘോഷം പൂര്‍ത്തിയാക്കി

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഹങ്കലിന്‍റെ പാസ് അനായാസം ഗോവന്‍ വലതുമൂലയിലേക്ക് വിനീത് പായിച്ചപ്പോള്‍ കൊച്ചിയിലെ മഞ്ഞക്കടല്‍ ഒരിക്കല്‍ കൂടി തിരയാര്‍ത്തു. ഇയാന്‍ ഹ്യൂമിനൊപ്പം മികച്ച മുന്നേറ്റങ്ങളിലൂടെ മത്സരത്തിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് സികെ വിനീത് കാഴ്ച്ചവെക്കുന്നത്. ആദ്യ ഇലവനില്‍ ഹ്യൂമിനൊപ്പം വിനീതിനെ കളിപ്പിച്ച ഡേവിഡ് ജെയിംസിന്‍റെ തീരുമാനം ശരിവെച്ചു മലയാളി താരം.

കാണാം സികെ വിനീതിന്‍റെ തകര്‍പ്പന്‍ ഗോള്‍