കട്ടക്ക്; അവസാന പന്തില്‍ കൂറ്റന്‍ സിക്സിലൂടെ കളി വിജയിപ്പിക്കുക ധോണിക്ക് ഹരമാണ്. എന്നാല്‍ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി20യില്‍ ധോണി ഇന്നിംഗ്സ് അവസാനിപ്പിച്ചത് കൂറ്റന്‍ സിക്സിലൂടെ. ശ്രീലങ്കയെ ഞെട്ടിച്ച് ധോണിയുടെ കൂറ്റന്‍ സിക്സര്‍ ഉയര്‍ന്നുപൊങ്ങി ഗ്യാലറിയില്‍ പറന്നിറങ്ങി . അവസാന ഓവറില്‍ ശ്രീലങ്കന്‍ നായകന്‍ തിസാര പെരേരയുടെ പന്തിലായിരുന്നു ധോണിയുടെ കൂറ്റനടി. ഇതോടെ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി 181 റണ്‍സ് വിജയലക്ഷ്യം ലങ്കക്ക് മുന്നില്‍ വെച്ചു.
മത്സരത്തില്‍ വെറും 22 പന്തില്‍ നിന്ന് നാല് ബൗണ്ടറികളും സിക്സുമടക്കം 39 റണ്‍സാണ് ധോണി അടിച്ചുകൂട്ടിയത്. അവസാന ഓവറുകളില്‍ ലങ്കന്‍ ബൗളര്‍മാര്‍ ധോണിയുടെ ബാറ്റിന്‍റെ ചൂടറിഞ്ഞു. പതുക്കെ തുടങ്ങിയ മുന്‍ നായകന്‍ അവസാന നിമിഷം ആളിക്കത്തി. ധോണിക്കൊപ്പം 18 പന്തില്‍ 32 റണ്‍സെടുത്ത മനീഷ് പാണ്ഡയും ചേര്‍ന്നപ്പോള്‍ ലങ്കന്‍ ബൗളിംഗ് നിര അപ്രസക്തരായി. രണ്ട് വീതം സിക്സും ബൗണ്ടറിയും ചേര്‍ന്നതായിരുന്നു പാണ്ഡെയുടെ മനോഹരമായ ഇന്നിംഗ്സ്.
http://www.bcci.tv/videos/id/5913/boom-msds-last-ball-six
