അതിമനോഹരമായ രണ്ട് ക്യാച്ചുകളാണ് മനീഷ് പാണ്ഡെ നൈറ്റ് റൈഡേഴ്സിനെതിരേ െഎടുത്തത്

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനവുമായി മനീഷ് പാണ്ഡെ. തന്റെ മുന്‍ ടീമിനെതിരേ രണ്ട് തകര്‍പ്പന്‍ ക്യാച്ചുകളാണ് പാണ്ഡെ സ്വന്തമാക്കിയത്. ഇതില്‍ നീതിഷ് റാണയെ പുറത്തെടുക്കാനെടുത്ത ക്യാച്ചായിരുന്നു മനോഹരം. എട്ടാം ഓവറില്‍ സ്റ്റാന്‍ലേക്കിന്റെ പേസുള്ള പന്ത് റാണ് ഗള്ളിയിലൂടെ ബൗണ്ടറിയിലേക്ക് പായിച്ചു.

എന്നാല്‍ പാണ്ഡെയുടെ മുഴുനീളെയുള്ള ഡൈവിങ് ഹൈദരാബാദിന് വിലപ്പെട്ട വിക്കറ്റ് സമ്മാനിച്ചു. ആന്ദ്രേ റസ്സലിനെ പുറത്തക്കാമെടുത്ത ക്യാച്ചും മനോഹരമായിരുന്നു. വായുവില്‍ ഉയര്‍ന്ന് പന്ത് പിന്നോട്ട് ഓടിയാണ് പാണ്ഡെ കൈപ്പിടിയിലൊതുക്കിയത്. നേരത്തെ ബൗണ്ടറിലൈനിലും ഒരു സിക്‌സ് മനോഹരമായി രക്ഷപ്പെടുത്തിയിരുന്നു.