മുംബൈ ഇന്ത്യന്‍സിനെതിരായ മത്സരത്തിലായിരുന്നു ആരാധകരെ ഞെട്ടിച്ച ക്യാച്ച്

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് നിരയിലെ മികച്ച ഫീല്‍ഡര്‍മാരില്‍ ഒരാളാണ് ഹര്‍ദിക് പാണ്ഡ്യ. ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരായ മത്സരത്തിലും പാണ്ഡ്യയുടെ അമ്പരിപ്പിക്കുന്ന ക്യാച്ച് കാണാന്‍ ആരാധകര്‍ക്കായി. സഹോദരന്‍ ക്രുണാന്‍ പാണ്ഡ്യ എറിഞ്ഞ പതിനാലാം ഓവറിലായിരുന്നു പാണ്ഡ്യ വാംഖഡയെ ഞെട്ടിച്ച് പാറിപ്പറന്നത്. 

ഓവറിലെ രണ്ടാം പന്ത് ക്രുണാല്‍ എറിയാനെത്തിയപ്പോള്‍ കൂറ്റനടിക്കാരന്‍ മാക്‌സ്‌വെല്ലായിരുന്നു ക്രീസില്‍. ക്രുണാലിനെ ലോംഗ് ഓണിന് മുകളിലൂടെ പറത്താനുള്ള മാക്‌സിയുടെ ശ്രമം പിഴച്ചു. ഓടിയെത്തിയ ഹര്‍ദിക് പാണ്ഡ്യ തകര്‍പ്പന്‍ ഡൈവിംഗിലൂടെ മാക്‌സിയെ പറഞ്ഞയയ്ക്കുകയായിരുന്നു. പാണ്ഡ്യയുടെ ക്യാച്ച് കണ്ട് സഹോദരന്‍ ക്രുണാല്‍ പാണ്ഡ്യയ്ക്ക് പോലും വിശ്വസിക്കാനായില്ല എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. 

Scroll to load tweet…