വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഏകദിന നായകന്‍ മഹേന്ദ്ര സിംഗ് ധോണിയെ അനുകരിച്ച് സാഹയുടെ വിക്കറ്റ് കീപ്പിംഗ് പ്രകടനം. ന്യൂസിലന്‍ഡിനെതിരെ മൂന്നാം ഏകദിനത്തില്‍ ധോണി റോസ് ടെയ്‌ലറെ റണ്ണൗട്ടാക്കിയതിന് സമാനമായ രീതിയിലാണ് സാഹ ഇംഗ്ലീഷ് ഓപ്പണര്‍ ഹസീബ് ഹമീദിനെ പുറത്താക്കിയത്.

മത്സരത്തിന്റെ 20-ാം ഓവറിലാണ് സംഭവം. റൂട്ട് സ്ക്വയര്‍ ലെഗ്ഗിലേക്ക് അടിച്ച പന്തില്‍ രണ്ടാം റണ്ണിനായി ഓടിയ ഹസീബ് ഹമീദിനെയാണ് സാഹ ധോണി സ്റ്റൈലില്‍ റണ്ണൗട്ടാക്കിയത്. ജയന്ത് യാദവിന്റെ ത്രോ മുന്നോട്ട് കയറി പിടിച്ച സാഹ തിരിഞ്ഞുനോക്കാതെ സ്റ്റമ്പിലേക്ക് എറിയുകയായിരുന്നു. ഈ റണ്ണൗട്ടാണ് ഇംഗ്ലണ്ടിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്.