ദില്ലി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ പ്രിയതാരം ഇയാന്‍ ഹ്യൂം എന്ന ഹ്യൂമേട്ടന്‍ ഡൈനമോസിനെതിരെ നിരാശപ്പെടുത്തിയില്ല. ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തടിച്ചുകൂടിയ മഞ്ഞപ്പട ആരാധകരെ ആവേശത്തേരിലാക്കി ഹ്യൂമേട്ടന്‍റെ ഗോള്‍. ഡല്‍ഹി ഡൈനാമോസിനെ അവരുടെ തട്ടകത്തില്‍ വിറപ്പിച്ച് 12-ാം മിനുറ്റില്‍ ഹ്യൂമേട്ടന്‍ പന്ത് വലയിലിട്ടു. ഇടത് വിങ്ങിലൂടെ മുന്നേറിയ കറേജ് പെക്കുസന്‍റെ മനോഹര നീക്കമാണ് ഗോളിന് വഴിതുറന്നത്.

ഡൈനമോസ് പ്രതിരോധ നിരയെയും ഗോളിയെയും കബളിപ്പിച്ച് പെക്കുസണ്‍ മറിച്ചുനല്‍കിയ ക്രോസ് ഹ്യൂം മൈതാനത്ത് നീന്തിത്തുടിച്ച് ഗോളിലേക്ക് വഴിതിരിച്ചുവിട്ടു. അനായാസം എന്ന് തോന്നുമെങ്കിലും ഹ്യൂമിന്‍റെ കൃത്യമായ ടൈമിംഗ് വിളിച്ചോതിയ ഗോള്‍. ആദ്യ ഇലവനില്‍ ഇയാന്‍ ഹ്യൂമിനെ കളിപ്പിച്ച ഡേവിഡ് ജെയിംസിന്‍റെ തീരുമാനം ശരിവെക്കുന്നതായി ഗോള്‍. 

കാണാം ഇയാന്‍ ഹ്യൂമിന്‍റെ ഗോള്‍...