അത്ഭുത പന്തില്‍ വാര്‍ണറെ വീഴ്ത്തി റബാഡ- വീഡിയോ

First Published 23, Mar 2018, 8:47 PM IST
watch kagiso rabada dismisses warner
Highlights
  • കാണാം വാര്‍ണറെ പുറത്താക്കിയ റബാഡയുടെ തീതുപ്പും പന്ത്...

കേപ്‌ടൗണ്‍: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ വിവാദ നായകനായിരുന്നു ദക്ഷിണാഫ്രിക്കന്‍ പേസര്‍ കഗിസോ റബാഡ. പോര്‍ട്ട് എലിസബത്തില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്തിനെ തോളുകൊണ്ടിടിച്ചെന്ന ആരോപണം റബാഡയ്ക്കെതിരെ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് രണ്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് വിലക്കിയിരുന്നെങ്കിലും റബാഡയുടെ വാദം കേട്ട ശേഷം ഐസിസി വിലക്ക് നീക്കിയിരുന്നു.

അപ്രതീക്ഷിതമായി വിലക്ക് മാറിയതോടെ മൂന്നാം ടെസ്റ്റില്‍ ജഴ്സിയണിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഓസീസിനെ വിറപ്പിക്കുകയാണ്. ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ പുറത്താക്കിയ റബാഡയുടെ പന്ത് താരത്തിന്‍റെ പ്രഹരശേഷി തെളിയിക്കുന്നു. വെടിക്കെട്ടോടെ തുടങ്ങിയ വാര്‍ണറുടെ ഓഫ് സ്റ്റംപ് തെറിപ്പിച്ച് റബാഡ പന്ത് കൊണ്ട് മാജിക് കാട്ടി. പുറത്താകുമ്പോള്‍ 14 പന്തില്‍ 30 റണ്‍സെന്ന നിലയിലായിരുന്നു വാര്‍ണര്‍.

കാണാം വാര്‍ണറെ പുറത്താക്കിയ റബാഡയുടെ തീതുപ്പും പന്ത്...

 

 

loader