ഫോമില്ലായ്‌മയും ടി20 ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതും മഹിയുടെ മഹിമയ്ക്ക് മങ്ങലേല്‍പിച്ചിരുന്നു. എന്നാല്‍ ഇപ്പോഴും ധോണിക്കുള്ള ആരാധക പിന്തുണയ്ക്ക് കുറവില്ലെന്ന് തെളിയിക്കുകയാണ് ഒരു ദൃശ്യം...
റാഞ്ചി: ലോകത്ത് കൂടുതല്‍ ആരാധകരുള്ള ക്രിക്കറ്റ് താരങ്ങളിലൊരാളാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി. മുപ്പത്തിയേഴാം വയസില്‍ കരിയറിലെ ദുര്‍ഘടമായ കാലത്തുകൂടെയാണ് ധോണി കടന്നുപോകുന്നത്. ഫോമില്ലായ്‌മയും ടി20 ടീമില്‍നിന്ന് ഒഴിവാക്കപ്പെട്ടതും മഹിയുടെ മഹിമയ്ക്ക് മങ്ങലേല്‍പിച്ചു. എന്നാല്‍ ഇപ്പോഴും ധോണിക്കുള്ള ആരാധക പിന്തുണയ്ക്ക് കുറവില്ലെന്ന് തെളിയിക്കുകയാണ് ഒരു ദൃശ്യം.
ധോണിയുടെ കാറിനടുത്തെത്തിയ കുഞ്ഞ് ആരാധികയാണ് ദൃശ്യങ്ങളില്‍. തന്നെ തേടിയെത്തിയ ആരാധികയോട് കുശലം പറയാന്‍ തലയും മറന്നില്ല. കുശലസംഭാഷണത്തിന് ശേഷം പിരിയുംമുന്‍പ് ആരാധികയ്ക്ക് ഹസ്തദാനം നല്‍കുകയും ചെയ്തു ധോണി. ധോണി ആരാധകര്‍ ഈ ദൃശ്യങ്ങള്‍ ആഘോഷിക്കുകയാണ് സമൂഹമാധ്യമങ്ങളില്‍.
