മെല്‍ബണ്‍: ക്രിക്കറ്റില്‍ വീണ്ടും അത്ഭുതങ്ങള്‍ കാട്ടി ഓസ്‌ട്രേലിയന്‍ സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍. ആഷസ് നാലാം ടെസ്റ്റില്‍ ലിയോണെടുത്ത റിട്ടേണ്‍ ക്യാച്ചാണ് പുതിയ സംഭവം. ഇംഗ്ലണ്ട് ഓപ്പണര്‍ മാര്‍ക്ക് സ്റ്റോണ്‍മാനെ പുറത്താക്കാനാണ് ലിയോണ്‍ സൂപ്പര്‍മാന്‍ ക്യാച്ചെടുത്തത്. ഉയര്‍ന്നുചാടി അനായാസം പന്ത് വലതുകയ്യില്‍ ചൂഴ്‌ന്നെടുത്തു ലിയോണ്‍. ഒന്നാം ഇന്നിംഗ്സില്‍ ഓസീസിന്‍റെ 327 റണ്‍സ് പിന്തുടരുന്ന ഇംഗ്ലണ്ടിന് തുടക്കത്തിലെ തിരിച്ചടിയായി സ്റ്റോണ്‍മാന്‍റെ വിക്കറ്റ്.

Scroll to load tweet…

ആഷസ് പരമ്പരയില്‍ ലിയോണെടുത്ത രണ്ടാമത്തെ മികച്ച ക്യാച്ചാണിത്. രണ്ടാം ടെസ്റ്റില്‍ ഓള്‍റൗണ്ടര്‍ മൊയിന്‍ അലിയെ പുറത്താക്കാന്‍ ലിയോണെടുത്ത ലോകോത്തര ക്യാച്ച് നേരത്തെ ശ്രദ്ധ നേടിയിരുന്നു. ഐസിസി സൂപ്പര്‍മാന്‍ ക്യാച്ചെന്നായിരുന്നു അന്ന് അതിനെ വിശേഷിപ്പിച്ചത്. ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ മൊയിന്‍ അലിയടിച്ച പന്ത് ഇടത്തേക്ക് പറന്ന് ഇടം കൈയ്യില്‍ സുരക്ഷിതമാക്കിയാണ് ലിയോണ്‍ നിലംതൊട്ടത്.

Scroll to load tweet…