കാണാം തേനീച്ച ഡിക്കോക്കിന് കൊടുത്ത പണി

ജൊഹന്നസ്ബര്‍ഗ്: ക്രിക്കറ്റില്‍ ഒരു സെക്കന്‍റിന്‍റെ അശ്രദ്ധ മതി വിക്കറ്റ് കീപ്പറുടെ കൈയ്യില്‍ നിന്ന് പന്ത് ചോരാന്‍‍. അതിനാല്‍ അത്രയേറെ ജാഗ്രതയോടെയാണ് ഓരോ വിക്കറ്റ് കീപ്പറും വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കുന്നത്. അതിനിടയില്‍ വിക്കറ്റ് കീപ്പറെ തേനീച്ച ആക്രമിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക എന്ന് നമുക്ക് ഊഹിക്കാം. ഇങ്ങനെ പണികിട്ടിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പറായ ക്വിന്‍റണ്‍ ഡി കോക്കിന്. 

വാണ്ടറേഴ്‌സ് സ്റ്റേഡിയത്തില്‍ ഓസ്‌ട്രേലിയക്കെതിരായ അവസാന ടെസ്റ്റിലായിരുന്നു സംഭവം. ഒന്നാം ഇന്നിംഗ്സില്‍ കേശവ് മഹാരാജ് എറിഞ്ഞ 31-ാം ഓവറിലാണ് ഡിക്കോക്കിന് അപ്രതീക്ഷിത പണികിട്ടിയത്. മഹാരാജിന്‍റെ പന്ത് ഓസീസ് ബാറ്റ്സ്മാന്‍ ഷോണ്‍ മാര്‍ഷ് മുന്നോട്ട് കയറി അതിര്‍ത്തികടത്താന്‍ ശ്രമിച്ചു. എന്നാല്‍ അനായാസമെന്ന് തോന്നിച്ച് പന്ത് ഡിക്കോക്ക് വിട്ടുകളഞ്ഞു. 

അതോടെ മാര്‍ഷിനെ സ്റ്റംപ് ചെയ്യാനുള്ള അവസരം ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. എന്നാല്‍ സ്റ്റേഡിയത്തിലെ ക്യാമറകള്‍ ദൃശ്യം ഒപ്പിയെടുത്തതോടെയാണ് കാണികള്‍ക്ക് കാര്യം പിടികിട്ടിയത്.
കാണാം ഡിക്കോക്കിന് തേനീച്ച കൊടുത്ത പണി