വിംബിള്‍ഡണ്‍ ടെന്നീസിനിടയിലാണ് ഫെഡറുടെ സമ്മാനം തേടിയെത്തിയത്

വിംബിള്‍ഡണ്‍: ടെന്നീസ് കോര്‍ട്ടിലെ ഇതിഹാസമാണെങ്കിലും റോജര്‍ ഫെഡററെ ആരാധകര്‍ക്ക് പ്രിയങ്കരനാക്കുന്ന മറ്റൊരു കാര്യമുണ്ട്. ആരാധകരോടുള്ള സമീപനത്തിലും സ്‌നേഹത്തിലും ഫെഡറര്‍ എന്നും മുന്നിലാണ്. വിംബിള്‍ഡണ്‍ ടെന്നീസിനിടയില്‍ ഒരിക്കല്‍ കൂടി ഫെഡറര്‍ തന്‍റെ ആരാധകരെ ഞെട്ടിച്ചു. 

എന്നാല്‍ ഇത്തവണ ഫെഡററുടെ സ്‌നേഹത്തിന് മുന്നില്‍ അമ്പരന്നത് ഒരു ഇന്ത്യന്‍ പെണ്‍കുട്ടിയായിരുന്നു എന്നുമാത്രം. ഇതിഹാസ താരത്തില്‍ നിന്ന് പെണ്‍കുട്ടിക്ക് അതുല്യ സമ്മാനം ലഭിച്ചു. ഫെഡറര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് പെണ്‍കുട്ടിയുടെ പിതാവ് ഇതിന്‍റെ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്. 

Scroll to load tweet…