തന്റെ മുന്‍ ക്ലബിനെതിരേ ഗോളുകളും ആസിസ്റ്റും ആഘോഷിക്കേണ്ടെന്നായിരുന്നു സലായുടെ തീരുമാനം.

ലണ്ടന്‍: ആഘോഷങ്ങളില്ലാതെ മുഹമ്മദ് സലാ. ചാംപ്യന്‍സ് ലീഗ് ആദ്യപാദ സെമിയില്‍ റോമയ്‌ക്കെതിരേ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തപ്പോഴും മുഹമ്മദ് സലാ ആഘോഷിച്ചില്ല. രണ്ട് ഗോളും രണ്ട് അസിസ്റ്റുമാണ് സലാ നേടിയത്. ശേഷം, ശാന്തനായിരിക്കുകയായിരുന്നു ഈജിപ്ഷ്യന്‍ താരം. 

എന്നാല്‍ തന്റെ മുന്‍ ക്ലബിനെതിരേ ഗോളുകളും ആസിസ്റ്റും ആഘോഷിക്കേണ്ടെന്നായിരുന്നു സലായുടെ തീരുമാനം. റോമയില്‍ നിന്ന് ഈ സീസണിലാണ് സലാ ആന്‍ഫീല്‍ഡില്‍ എത്തിയത്.

രണ്ട് ഗോള്‍ നേട്ടത്തോടെ സലാ സീസണില്‍ 43 ഗോളുകള്‍ പൂര്‍ത്തിയാക്കി. 47 മത്സരങ്ങളില്‍ നിന്നായിരുന്നു ഇത്രയും ഗോളുകള്‍. ഈ പ്രകടനത്തോടെ മെസി, ക്രിസ്റ്റിയാനോ, നെയ്മര്‍ എന്നീ ശ്രേണിയിലേക്ക് സലാ വരും എന്നതില്‍ സംശമൊന്നുമില്ല.