ലാഹോര്‍: ക്രിക്കറ്റില്‍ അംപയര്‍മാര്‍ക്ക് അബദ്ധം പിണയുന്നത് ആദ്യമല്ല. എന്നാല്‍ വൈഡ് വിളിച്ച ശേഷം അംപയര്‍ ബൗളറുടെ അപ്പീലിന് വഴങ്ങി ഔട്ട് നല്‍കുന്നത് ആദ്യമായിരിക്കും. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന് മുന്നോടിയായി മുള്‍ട്ടാന്‍ സുല്‍ത്താനും തൂഫാന്‍ ഇലവനും തമ്മില്‍ നടന്ന സൗഹൃദ മത്സരത്തിലാണ് രസകരമായ സംഭവമുണ്ടായത്.
പന്തെറിഞ്ഞതാവട്ടെ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ഇലവന്‍ നായകനും പേസ് ഇതിഹാസവുമായ വസീം അക്രം. ബാറ്റ് ചെയ്തത് എതിര്‍ ടീമിന്‍റെ നായകനും പാക്കിസ്ഥാന്‍ ഓള്‍റൗണ്ടറുമായ ശുഐബ് മാലിക്ക്. ഓഫ് സ്റ്റംബിന് പുറത്ത് അക്രമെറിഞ്ഞ പന്തില്‍ ബൗണ്ടറിക്കായി മാലിക്ക് ശ്രമിച്ചപ്പോള്‍ അംപയര്‍ വൈഡ് വിളിച്ചു. എന്നാല്‍ അക്രം അപ്പീല്‍ ചെയ്തപ്പോള്‍ പിന്നാതെ ഔട്ട് വിധിക്കുകയായിരുന്നു.
മത്സരത്തില്‍ അക്രത്തിന്‍റെ മുള്‍ട്ടാന്‍ സുല്‍ത്താന്‍ ഇലവന്‍ ഏഴ് വിക്കറ്റിന് അനായാസം വിജയിച്ചു. തൂഫാന്‍ ഇലവന്‍ നിശ്ചിത 10 ഓവറില്‍ ആറ് വിക്കറ്റിന് 73 റണ്‍സെടുത്തപ്പോള്‍ മുള്‍ട്ടാന്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയലക്ഷ്യത്തിലെത്തി. പിഎസ്എല്ലില്‍ മുള്‍ട്ടാന്‍ സുല്‍ത്താന്‍ പരിശീലകനായ വസീം അക്രം പ്രദര്‍ശന മത്സരത്തില്‍ നായകനായി ഇറങ്ങുകയായിരുന്നു.
