ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ദക്ഷിണാഫ്രിക്കന്‍ താരം റീസ ഹെന്‍ഡ്രിക്‌സ്. ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ പന്തില്‍ മാര്‍ക്‌സ് സ്‌റ്റോയിനിസിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം. 

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ തകര്‍പ്പന്‍ ക്യാച്ചുമായി ദക്ഷിണാഫ്രിക്കന്‍ താരം റീസ ഹെന്‍ഡ്രിക്‌സ്. ഡ്വെയ്ന്‍ പ്രിട്ടോറിയസിന്റെ പന്തില്‍ മാര്‍ക്‌സ് സ്‌റ്റോയിനിസിനെ പുറത്താക്കാനെടുത്ത ക്യാച്ചാണ് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചാവിഷയം. കാണുമ്പോള്‍ അനായാസം എന്ന് തോന്നിക്കുമെങ്കിലും അത്ര സിംപിളായിരുന്നില്ല സംഭവം.

ഷോര്‍ട്ട് മിഡ് വിക്കറ്റിലായിരുന്നു ഹെന്‍ഡ്രിക്‌സ് ഫീല്‍ഡ് ചെയ്തിരുന്നത്. ഹെന്‍ഡ്രിക്‌സിന്റെ തലയ്ക്ക് മുകളിലൂടെ ബൗണ്ടറി നേടാനുള്ള ശ്രമമാണ് ക്യാച്ചില്‍ അവസാനിച്ചത്. ഒരു ബുള്ളറ്റ് ഷോട്ടാണ് ഹെന്‍ഡ്രിക്‌സ് കൈയ്യില്‍ ഒതുക്കിയത്. പന്ത് സഞ്ചരിച്ച വേഗമായിരുന്നു ക്യാച്ചിന്റെ പ്രത്യേകത. ക്യാച്ചെടുത്ത ശേഷം ഹെന്‍ഡ്രിക്‌സിന്റെ ബാലന്‍സ് തെറ്റി വീഴുകയായിരുന്നു. വീഡിയോ കാണാം.

Scroll to load tweet…