ശ്രീലങ്കയ്‌ക്കെതിരായ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ഇംഗ്ലീഷ് പട. ഡ്രസിങ് റൂമില്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ഗിറ്റാര്‍ വായിച്ച് തുടങ്ങിയപ്പോള്‍ മറ്റംഗങ്ങള്‍ പാട്ടുമായി കൂടെ നിന്നു.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ സമ്പൂര്‍ണ ടെസ്റ്റ് പരമ്പര വിജയം ആഘോഷിച്ച് ഇംഗ്ലീഷ് പട. ഡ്രസിങ് റൂമില്‍ ക്യാപ്റ്റന്‍ ജോ റൂട്ട് ഗിറ്റാര്‍ വായിച്ച് തുടങ്ങിയപ്പോള്‍ മറ്റംഗങ്ങള്‍ പാട്ടുമായി കൂടെ നിന്നു. എന്നാല്‍ എന്നത്തേയും പോലെ മൊയീന്‍ അലിയും ആദില്‍ റഷീദും പാര്‍ട്ടിയില്‍ നിന്നു. ആഘോഷങ്ങള്‍ക്കൊപ്പം ഇരുവരും ഉണ്ടായിരുന്നെങ്കിലും ബിയര്‍ പാര്‍ട്ടിയില്‍ ഇരുവരും പങ്കെടുത്തില്ല. മറ്റുതാരങ്ങളില്‍ മിക്കവരും ബിയര്‍ കുടിക്കുന്നത് കാണാമായിരുന്നു. 

Scroll to load tweet…

ഇതാദ്യമായിട്ടാണ് ഇംഗ്ലണ്ട് ഏഷ്യയില്‍ ഒരു സമ്പൂര്‍ണ പരമ്പര വിജയിക്കുന്നത്. 1963നുശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ട് വിദേശത്ത് ഒരു ടെസ്റ്റ് പരമ്പരയില്‍ സമ്പൂര്‍ണ ജയം സ്വന്തമാക്കുന്നത്. നാട്ടില്‍ ഒരു ടെസ്റ്റ് പരമ്പരയില്‍ ലങ്ക സമ്പൂര്‍ണ തോല്‍വി വഴങ്ങുന്നത് ഇത് മൂന്നാം തവണ മാത്രമണ്. 2004ല്‍ ഓസ്‌ട്രേലിയയും കഴിഞ്ഞ വര്‍ഷം ഇന്ത്യയുമാണ് ലങ്കയ്‌ക്കെതിരെ അവരുടെ നാട്ടില്‍ മുമ്പ് സമ്പൂര്‍ണ വിജയം നേടിയ ടീമുകള്‍. ഏകദിന പരമ്പരയും(31) ട്വന്റി-20 പരമ്പരയും(10) നേരത്തെ ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.