ആന്റിഗ്വ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ 566 റണ്‍സ് പിന്തുടരുന്ന വെസ്റ്റ് ഇന്‍ഡീസിന് ബാറ്റിംഗ് തകര്‍ച്ച . ആദ്യ ഇന്നിങ്‌സില്‍ 243 റണ്‍സിന് ഓള്‍ ഔട്ടായ വെസ്റ്റ് ഇന്‍ഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ഒരു വിക്കറ്റിന് 21 റണ്‍സ് എന്ന നിലയിലാണ്.

ഇന്നിങ്‌സ് പരാജയം ഒഴിവാക്കാന്‍ വിന്‍ഡീസിന് ഇനി 302 റണ്‍സ് കൂടി വേണം. പരിക്കില്‍നിന്നു മോചിതനായി തിരിച്ചെത്തിയ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമിയുടെയും ഉമേഷ് യാദവിന്റെയും ബോളിംഗ് കരുത്തിലാണ് ഇന്ത്യ മികച്ച പ്രകടനം നടത്തിയത്. ഇരുവരും നാലു വിക്കറ്റ് വീതം വീഴ്ത്തി.

ടെസ്റ്റില്‍ ഷാമി 50 വിക്കറ്റ് തികച്ചു. തന്റെ 13 ആമത് മത്സരത്തിലാണു ഷാമിയുടെ നേട്ടം.