എംഎസ് ധോണി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ഡിആര്‍എസ് സംബന്ധമായ ഒരു ജോലി ചെയ്യുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. 

ദുബായ്: ഒട്ടേറ നേട്ടങ്ങള്‍ സ്വന്തമാക്കിയ കരിയറിന് വിരാമമിട്ടാല്‍ ധോണി എന്താവും ചെയ്യുക. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകനെ കുറിച്ചുള്ള കൗതുകകരമായ ചോദ്യമാണിത്. മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്രയ്ക്ക് ഈ ചോദ്യത്തിന് രസകരമായ ഒരു മറുപടിയുണ്ട്. വിരമിക്കലിന് ശേഷം ധോണി ഒട്ടേറെ അന്താരാഷ്ട്ര നായകന്‍മാരെ പങ്കെടുപ്പിച്ച് ഡിആര്‍എസ് ഉപയോഗത്തെ കുറിച്ച് പരിശീലന ക്ലാസ് എടുക്കുമെന്ന് ചോപ്ര പറയുന്നു.

Scroll to load tweet…

ഇന്ത്യയെ നയിച്ചിരുന്ന സമയത്തും പിന്നീട് വിക്കറ്റ് കീപ്പറുടെ റോളില്‍ തുടര്‍ന്നപ്പോഴും ധോണി ഡിആര്‍എസ് തീരുമാനങ്ങള്‍ കൊണ്ട് ഏവരെയും അമ്പരപ്പിച്ചിരുന്നു. ഇതോടെ ഡിആര്‍എസിന് ധോണി റിവ്യൂ സിസ്റ്റം എന്ന അപരനാമവും വീണു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാകകപ്പിലും ധോണി റിവ്യൂ സിസ്റ്റം മികവ് കാട്ടി. പാക്കിസ്ഥാനെതിരെ യൂസ്‌വേന്ദ്ര ചാഹലിന്‍റെ പന്തില്‍ മാം ഉള്‍ ഹഖിന്‍റെ വിക്കറ്റ് ഇന്ത്യയ്ക്ക് ലഭിച്ചത് ധോണി റിവ്യൂ ആവശ്യപ്പെട്ടപ്പോഴായിരുന്നു.