ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ നായകന്‍ വീരാട് കോലിയുടെ ജീവിതത്തിലെ വളരെ സുപ്രാധാനമായ ഒരു ദിവസത്തെക്കുറച്ച് അമ്മ സരോജ് വെളിപ്പെടുത്തുന്നു. അച്ഛന്‍ മരിച്ച ആ ഒരു രാത്രി കൊണ്ടു കോലി ആളാകെ മാറി. അന്നുമുതല്‍ അവന് ഒരുപാട് പക്വത കൂടിയതു പോലെ തോന്നി. അച്ഛന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ആവേശമാണു പിന്നീട് ഒരോ കളിയിലും കണ്ടത്.
ഗലികളിലും ഉത്തംനഗറിലും കൂട്ടുകാര്‍ക്കൊപ്പം വെറുതെ പന്തു തട്ടിക്കളിച്ചു കൊണ്ടിരുന്ന മകനെ സുഹൃത്തുക്കളുടെ ഉപദേശമനുസരിച്ചു രാജ്കുമര്‍ ശര്‍മ്മയുടെ അക്കാദമിയില്‍ ചേര്‍ത്തത് അഭിഭാഷകനായ അച്ഛനാണ്. മകന്‍ ക്രിക്കറ്റില്‍ ഉയരങ്ങള്‍ താണ്ടുന്നതിനിടയിലായിരുന്നു പിതാവിന്‍റെ അപ്രതീക്ഷിത മരണം.
ഇതോടെ കോലിയുടെ ജീവിതം കൂടുതല്‍ പ്രയാസമേറിയതായി മാറുകയായിരുന്നു. സാമ്പത്തികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടായി. വാടക വീട്ടിലേയ്ക്കു താമസം മാറേണ്ടിവന്നു. ജീവിതത്തിലെ സൗഭാഗ്യങ്ങള്‍ ഓരോന്നായി ഇല്ലാതി. അപ്പോഴും കോഹ്‌ലി തന്റെ അച്ഛന്റെ സ്വപ്നം മാത്രം ഉപേക്ഷിക്കാതെ പിടിച്ചു നിന്ന് ഉയരങ്ങള്‍ കീഴടക്കുകയായിരുന്നു.
