അതേസമയം, എതിരാളിയുടെ ശക്തി-ദൗര്‍ബല്യം പരസ്പരം മനസിലാക്കരുതെന്ന് കരുതിയാണ് രണ്ടുപേരും രണ്ടിടത്ത് പരിശീലനം നല്‍കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം.

ഹൈദരാബാദ്: സൈനയ്‌ക്കും സിന്ധുവിനും പരിശീലനം പരിശീലകന്‍ പി ഗോപീചന്ദ് പരിശീലനം നല്‍കുന്നത് രണ്ട് അക്കാദമികളിലെന്ന് സിഥിരീകരണം. ഹൈദരാബാദില്‍ ഗോപിചന്ദിന്റെ തന്നെ അരകിലോമീറ്റര്‍ അകലെയുലള രണ്ട് അക്കാദമികലളിലാണ് ഇരുവര്‍ക്കും പരിശിലനം നല്‍കുന്നതെന്ന് ഗോപീചന്ദ് തന്നെ സ്ഥിരീകരിച്ചു. സൈനക്കും സിന്ധുവിനും ഇടയില്‍ പ്രശ്നങ്ങല്‍ ഉണ്ടെന്ന റിപ്പോര്‍ട്ടിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍.

അതേസമയം, എതിരാളിയുടെ ശക്തി-ദൗര്‍ബല്യം പരസ്പരം മനസിലാക്കരുതെന്ന് കരുതിയാണ് രണ്ടുപേരും രണ്ടിടത്ത് പരിശീലനം നല്‍കുന്നതെന്നാണ് അക്കാദമിയുടെ വിശദീകരണം. കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷമാണ് ഇരുവരും വെവ്വേറെ അക്കാദിമകളില്‍ പരിശീലനം തുടങ്ങിയതെന്ന് സിന്ധുവിന്റെ പിതാവ് പി.വി.രാമണ്ണയും പറഞ്ഞു.

ഗോപീചന്ദ് അക്കാദമിയില്‍ പരിശീലനം നടത്തിയിരുന്ന സൈന 2014ലാണ് അക്കാദമി വിട്ട് വിമല്‍കുമാറിന് കീഴില്‍ പരിശീലനത്തിന് പോയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സൈന വീണ്ടും ഗോപീചന്ദ് അക്കാദമിയില്‍ തിരിച്ചെത്തി. ഇതിനുശേഷം ഇരുവരും ഒരുമിച്ചായിരുന്നു പരിശീലനം.

എന്നാല്‍ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സിന്ധുവിനെ തോല്‍പ്പിച്ച് സൈന സ്വര്‍ണം നേടിയശേഷം പരിശീലനം വെവ്വേറെ അക്കാദമികളിലേക്ക് മാറ്റുകയായിരുന്നു..