സ്ലൊവാക്കിയയുടെ ലുക്കാസ് ലോക്കോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്

വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസില്‍ ഒന്നാം സീഡ് റോജര്‍ ഫെഡറര്‍ മൂന്നാം റൗണ്ടില്‍. സ്ലൊവാക്കിയയുടെ ലുക്കാസ് ലോക്കോയെ നേരിട്ടുള്ള സെറ്റുകൾക്കാണ് ഫെഡറര്‍ തോല്‍പ്പിച്ചത്.സ്കോര്‍ 6-4, 6-4, 6-1.
ക്രൊയേഷ്യയുടെ മിലോസ് റാവോണിക്കും , പതിനൊന്നാം സീഡ് സാം ക്വെറിയും മൂന്നാം റൗണ്ടിലെത്തി. റാവോണിക്ക് , മില്‍മാനെയും ക്വറി, സെര്‍ജിയെയും തോല്‍പ്പിച്ചു. റാഫേല്‍ നദാല്‍, നൊവാക്ക് ജോക്കോവിച്ച്, യുവാന്‍ ഡെല്‍പോര്‍ട്ടോ തുടങ്ങിയ പ്രമുഖര്‍ രണ്ടാം റൗണ്ട് മത്സരത്തിനായി ഇന്നിറങ്ങും.