ഷാര്‍ജ: വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിന് പുതുജീവന്‍. ഷാര്‍ജയില്‍ പാകിസ്ഥാനെതിരായ മൂന്നാം ടെസ്റ്റില്‍ വിന്‍ഡീസ് അഞ്ചു വിക്കറ്റിന് ജയിച്ചു. വിജയലക്ഷ്യമായ 153 റണ്‍സ് പിന്തുടര്‍ന്ന വിന്‍ഡീസിനെ, പുറത്താകാതെ 60 റണ്‍സ് വീതം എടുത്ത ക്രെയ്ഗ് ബ്രാത്ത് വെയ്റ്റും ഷെയ്ന്‍ ഡൗറിച്ചും ആണ് ജയത്തിലെത്തിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ ബ്രാത്ത് വെയ്റ്റ്, പുറത്താകാതെ 142 റണ്‍സെടുത്തിരുന്നു. ലോക റാങ്കിംഗില്‍ തങ്ങളേക്കാള്‍ ഉയര്‍ന്ന ഒരു ടീമിനെ വിന്‍ഡീസ് തോല്‍പ്പിക്കുന്നത് ഒമ്പത് വര്‍ഷത്തിനിടെ ആദ്യമായാണ്. 2015 മെയില്‍ ഇംഗ്ലണ്ടിനെതിരെ
ആയിരുന്നു ഇതിന് മുന്‍പ് വിന്‍ഡീസ് ടെസ്റ്റ് ജയിച്ചത്. ആദ്യ രണ്ടു ടെസ്റ്റും ജയിച്ച പാകിസ്ഥാന്‍ നേരത്തെ പരന്പര സ്വന്തമാക്കിയിരുന്നു.