Asianet News MalayalamAsianet News Malayalam

വനിതാ ട്വന്റി-20 ലോകകപ്പ്: ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍

വനിതാ ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഓസ്ട്രേലിയക്കെതിരെ 48 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ ഓസീസ് 19.4 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി.

Women's World T20 World cup India beat Australia to top the group
Author
Guyana, First Published Nov 17, 2018, 11:44 PM IST

ജോര്‍ജ്ടൗണ്‍: വനിതാ ട്വന്റി-20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ മൂന്നുവട്ടം ചാമ്പ്യന്‍മാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. ഓസ്ട്രേലിയക്കെതിരെ 48 റണ്‍സിനായിരുന്നു ഇന്ത്യന്‍ ജയം. സ്മൃതി മന്ദാനയുടെ വെടിക്കെട്ട് ഇന്നിംഗ്സിന്റെ കരുത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുത്തപ്പോള്‍ ഓസീസ് 19.4 ഓവറില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി.

39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന എല്‍സി പെറിയാണ് ഓസീസിന്റെ ടോപ് സ്കോറര്‍. ഓസീസിനായി  മൂണി 19ഉം ഗാര്‍ഡ്നര്‍ 20ഉം റണ്‍സെടുത്തു. ഇന്ത്യക്കായി അനുജാ പാട്ടീല്‍ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ദീപ്തി ശര്‍മ, രാധാ യാദവ് പൂനം യാദവ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

സെമിയില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ  സ്മൃതി മന്ഥാന (55 പന്തില്‍ 83), ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (27 പന്തില്‍ 43) എന്നിവരുടെ ബാറ്റിംഗ് കരുത്തിലാണ് മികച്ച സ്കോറിലെത്തിയത്. ഇരുവരുമൊഴികെ മറ്റാരും ഇന്ത്യന്‍നിരയില്‍ രണ്ടക്കം കടന്നില്ല.

ഓസീസിനെതിരെ രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. തുടര്‍ച്ചയായി രണ്ട് അര്‍ധ സെഞ്ചുറികള്‍ നേടിയ മിതാലി രാജ്, ബൗളര്‍ മാന്‍സി ജോഷി എന്നിവര്‍ക്ക് വിശ്രമം നല്‍കി. അനുജ പാട്ടീല്‍, അരുന്ദതി റെഡ്ഡി എന്നിവരാണ് ഇരുവര്‍ക്കും പകരം ടീമിലെത്തി.

Follow Us:
Download App:
  • android
  • ios