Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇന്ത്യയിൽ; നിർമ്മാണ പ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു

700 കോടി രൂപയാണ് സ്റ്റഡിയത്തിന്റെ നിർമ്മാണ ചെലവ്. സ്റ്റേഡിയത്തിന്റെ ഭാ​ഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇൻഡോർ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. മികച്ച പാർക്കിങ് സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കിരിക്കുന്നത്.

world largest cricket stadium in ahmedabad construction work underway
Author
Ahmedabad, First Published Jan 7, 2019, 12:07 PM IST

അഹമ്മദാബാദ്: ഒരു ലക്ഷം കാണികളെ ഉൾക്കൊള്ളാൻ സാധിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ അഹമ്മദാബാദിൽ പുരോ​ഗമിക്കുന്നു. സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങൽ കഴിഞ്ഞ ദിവസം ​ഗുജറാത്ത് അസേസിയേഷൻ വൈസ് പ്രസിഡന്റ് പരിമാൽ നാഥ്വാനി പുറത്തുവിട്ടു. 63 ഏക്കറിലാണ് വിശാലമായ ക്രിക്കറ്റ് സ്റ്റേഡിയം ഉയരുന്നതെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ റിപ്പോർട്ട്.

മെൽബണിലെ ക്രിക്കറ്റ് ​ഗ്രൗണ്ടിനെക്കാൾ വിശാലമായ ​സ്റ്റേഡിയം എന്നത് ​ഗുജറാത്ത് ക്രിക്കറ്റ് അസേസിയേഷന്റെ സ്വപ്ന പദ്ധതിയാണെന്ന്  പ്രസിഡന്റ് പരിമാൽ പറഞ്ഞു. രാജ്യത്തിന്റെ അഭിമാനമാണ് ഈ സ്റ്റേഡിയമെന്നും ട്വിറ്ററിലൂടെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം കുറിച്ചു.

എൽ ആന്റ് ഡി കമ്പനിക്കാണ് സ്റ്റേഡിയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ചുമതല. 700 കോടി രൂപയാണ് സ്റ്റഡിയത്തിന്റെ നിർമ്മാണ ചെലവ്. സ്റ്റേഡിയത്തിന്റെ ഭാ​ഗമായി മൂന്ന് പരിശീലന മൈതാനങ്ങളും ഇൻഡോർ ക്രിക്കറ്റ് അക്കാദമിയും ഉണ്ടാകും. മികച്ച പാർക്കിങ് സംവിധാനമാണ് സ്റ്റേഡിയത്തിൽ ഒരുക്കിരിക്കുന്നത്. ഒരേ സമയം 3,000 കാറുകളും 10,000 ഇരുചക്രവാഹനങ്ങളും പാർക്ക് ചെയ്യാൻ സാധിക്കും എന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത. 55 റുമുകളുള്ള ക്ലബ്ബ് ഹൗസും 76 കേർപ്പറേറ്റ് ബോക്സുകളും സ്റ്റേഡിയത്തിന്റെ ഭാ​ഗമായി ഒരുങ്ങുന്നുണ്ട്.
 

Follow Us:
Download App:
  • android
  • ios