കേപ്‌ടൗണ്‍: ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള കുഞ്ഞു സച്ചിനാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ താരം. നോയെന്ന ബാലനാണ് മനേഹരമായ കോപ്പിബുക്ക് ഷോട്ടുകള്‍ കൊണ്ട് കയ്യടി വാങ്ങുന്നത്. ഓഫ് സൈഡിലും ലെഗ് സൈഡിലും ഒരുപോലെ നോ മികച്ച ഷോട്ടുകളുതിര്‍ക്കുന്നു.

ഓഫ് സൈഡിലെ കട്ട് ഷോട്ടുകള്‍ കണ്ടാല്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുള്‍ക്കറുടെ തനിപ്പകര്‍പ്പാണെന്നേ തോന്നൂ. ബാക്ക് ഫൂട്ടിലാകട്ടെ ഫ്ലിക് ഷോട്ടുകളും പുള്‍ ഷോട്ടുകളും അനായാസം നോ കളിക്കുന്നു. കേപ്‌ടൗണിലെ ക്രിക്കറ്റ് അക്കാദമിയിലാണ് കുഞ്ഞുതാരം പരിശീലനം നടത്തുന്നത്.

Scroll to load tweet…