ബ്രിസ്‌ബേനില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ചാഹല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലും ആരാധകര്‍ക്കൊപ്പം ചാഹലിനെ ട്രോളാന്‍ കൂടി... 

ബ്രിസ്‌ബേന്‍: ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20ക്കുള്ള അവസാന തയ്യാറെടുപ്പുകളിലാണ് ഇന്ത്യന്‍ ടീം. ടീമിലെ യുവ സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹലും തയ്യാറെടുപ്പുകളില്‍ ഒട്ടും കുറവ് വരുത്തിയില്ല. ബ്രിസ്‌ബേനില്‍ വര്‍ക്കൗട്ട് നടത്തുന്നതിന്‍റെ ദൃശ്യങ്ങള്‍ ചാഹല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചു. ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചിരി പടര്‍ത്തി. 

View post on Instagram

വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയിലും ആരാധകര്‍ക്കൊപ്പം ചാഹലിനെ ട്രോളാന്‍ കൂടി. എന്നാല്‍ അല്‍പം അതിരുകടന്ന പ്രതികരണമായിരുന്നു ഗെയിലിന്‍റെ ഭാഗത്തുനിന്നുണ്ടായത്.

ബ്രിസ്ബേനില്‍ നാളെയാണ് മത്സരം. മത്സരത്തിനുള്ള ഇന്ത്യയുടെ 12 അംഗ സംഘത്തില്‍ ചാഹലിനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.