സാവിക്ക് കീഴില്‍ ബാഴ്സക്ക് ആദ്യ കിരീടം, സൂപ്പര്‍ കപ്പില്‍ റയലിനെ തകര്‍ത്തു
Jan 16 2023, 10:35 AM IST33-ാം മിനിറ്റില്‍ ഗാവിയിലൂടെയാണ് ബാഴ്സ സ്കോറിംഗ് തുടങ്ങിയത്. ലെവന്‍ഡോവ്സ്കിയുടെ പാസില്‍ നിന്നായിരുന്നു ഗാവിയുടെ ഗോള്‍. ആദ്യ പകുതി തീരുന്നതിന് തൊട്ടു മുമ്പ് ഗാവിയുടെ പാസില്‍ നിന്ന് ലെവന്‍ഡോവ്സ്കി ബാഴ്സയുടെ ലീഡ് രണ്ടാക്കി ഉയര്‍ത്തി. 69-ാം മിനിറ്റില്‍ ഗാവിയുടെ പാസില്‍ നിന്ന് ബാഴ്സയുടെ ജയം ഉറപ്പിച്ച് പെഡ്രി മൂന്നാം ഗോളും നേടി.