കൊടുംവികൃതി, കാപ്പിമരത്തിൽ കെട്ടിയിടപ്പെട്ട അനിയന്റെ ഐഡിയ; 'കെട്ടഴിച്ച് നമുക്ക് നാടുവിടാം. വെള്ളനാട് പോവാം'
Apr 09 2025, 04:24 PM ISTഅന്നൊക്കെ സര്‍ക്കാര്‍ സ്കൂളില്‍ ഉപ്പു മാവുണ്ട്. വാട്ടിയ ഇലയില്‍ കുട്ടികള്‍ ഉപ്പുമാവ് വാങ്ങി കഴിക്കുന്നത് കാണുമ്പോള്‍, അമ്മൂമ്മയുടെ ചോറു മറന്ന് ഞങ്ങള്‍ക്ക് നാവില്‍ വെള്ളമൂറും. അക്കാലത്തെ ഏറ്റവും വലിയ ആഗ്രഹം ആ ഉപ്പുമാവ് കഴിക്കുകയാണ്. ചില ദിവസങ്ങളില്‍ അമ്മൂമ്മ ഞങ്ങളെ സ്കൂളില്‍ വിട്ട് തിരിച്ചു പോവും. അന്നാണ് ഞങ്ങളുടെ സ്വാതന്ത്ര്യ ദിനം. ചോറുകളഞ്ഞിട്ട് ഉപ്പുമാവ് വാങ്ങിക്കഴിച്ച് ഞങ്ങള്‍ ആഘോഷിക്കും.