ദില്ലി: ഇന്‍റര്‍നെറ്റ് ഡോങ്കിളിന് ഓഫറുമായി എയര്‍ടെല്‍. എയര്‍ടെല്ലിന്‍റെ 4ജി ഹോട്ട്സ്പോട്ട് ഡിവൈസിനും 4ജി ഡോങ്കിളിനും 50 ശതമാനം ഡിസ്‌ക്കൗണ്ടാണ് എയര്‍ടെല്‍ നല്‍കുന്നത്. 1,950 രൂപയാണ് എയര്‍ടെല്ലിന്‍റെ 4ജി ഹോട്ട്സ്പോട്ടിന്റെ യഥാര്‍ത്ഥ വില. എന്നാല്‍ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 999 രൂപയ്ക്ക് ഡോങ്കിള്‍ ലഭ്യമാക്കാം. 2ജി, 3ജി കണക്ടിവിറ്റി ഓപ്ഷനുകളും ഡൂങ്കിളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

എയര്‍ടെല്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്കു മാത്രമാണ് ഓഫര്‍ ലഭിക്കുന്നത്. എന്നാല്‍ ഉപഭോക്താക്കള്‍ 501 രൂപ മുന്‍കൂറായി പേയ്മെന്റ് ചെയ്തിരിക്കണം. പേയ്മെന്റ് ആദ്യത്തെയോ രണ്ടാമത്തെയോ ബില്ലില്‍ നിന്നും കുറയ്ക്കുന്നതാണ്. എയര്‍ടെല്‍ 4ജി ഹോട്ട്സ്പോട്ട് ഉപയോഗിച്ച് ഒരേ സമയം 10 ഉപകരണത്തില്‍ ബന്ധിപ്പിക്കാം. ഒറ്റ ചാര്‍ജ്ജില്‍ ആറു മണിക്കൂര്‍ വരെ ഉപയോഗിക്കാന്‍ കഴിയുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു.