Asianet News MalayalamAsianet News Malayalam

ലോക് ഡൌണ്‍: ബിസിനസുകാരെ വട്ടംപിടിക്കാന്‍ എയര്‍ടെല്‍; വമ്പന്‍ ഓഫറുകള്‍

ലോക് ഡൌണ്‍ കാലയളവ് മെയ് 3 വരെ നീട്ടിയതോടെ എയര്‍ടെല്‍ ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്.
Airtel announce new Corporate plans for Lockdown
Author
Mumbai, First Published Apr 15, 2020, 9:49 PM IST
മുംബൈ: ലോക് ഡൌണ്‍ ദിവസങ്ങള്‍ നീട്ടിയതോടെ ബിസിനസുകാര്‍ക്ക് സൗകര്യപ്രദമായ നിരവധി പ്ലാനുകളുമായി എയര്‍ടെല്‍ കോര്‍പ്പറേറ്റ് പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. കണക്റ്റിവിറ്റി വര്‍ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന ബിസിനസുകള്‍ക്ക് ഈ പ്ലാനുകള്‍ അനുയോജ്യമാകും. ലോക് ഡൌണ്‍ കാലയളവ് മെയ് 3 വരെ നീട്ടിയതോടെ എയര്‍ടെല്‍ ഇത് പരമാവധി പ്രയോജനപ്പെടുത്താന്‍ ശ്രമിക്കുകയാണ്. വീഡിയോ കോണ്‍ഫറന്‍സിംഗിനായി കൂടുതല്‍ ഉപയോക്താക്കള്‍ സൂം അവലംബിക്കുന്നതിനാല്‍, എയര്‍ടെല്‍ ചില ഓഫറുകള്‍ ഉപയോഗിച്ച് സൂം ആപ്ലിക്കേഷനിലേക്കും ജിസ്യൂട്ടിലേക്കും മികച്ച പ്രവേശനം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇനി പറയുന്നതാണ്.

കോര്‍പ്പറേറ്റ് പ്ലാനുകളില്‍ ഒരു ഹോട്ട്‌സ്‌പോട്ട് ഉപകരണ പ്ലാന്‍ അല്ലെങ്കില്‍ 3,999 രൂപയില്‍ വരുന്ന കോര്‍പ്പറേറ്റ് മിഫി എന്നിവയുണ്ട്. ഇത് ഉപയോക്താക്കള്‍ക്ക് 50 ജിബി പ്രതിമാസ ഡാറ്റ നല്‍കുന്നു. ഈ പ്ലാന്‍ അതിന്റെ ഡാറ്റ ഉപയോഗിച്ച് 100 സൗജന്യ എസ്എംഎസുകളും നല്‍കും. 1,099 രൂപയില്‍ വരുന്ന മറ്റൊരു കോര്‍പ്പറേറ്റ് ബ്രോഡ്ബാന്‍ഡ് പ്ലാന്‍ അതിവേഗ ഇന്റര്‍നെറ്റ് ആക്‌സസ്സും റൂട്ടറും വാഗ്ദാനം ചെയ്യുന്നു. ഇതില്‍ പരിധിയില്ലാത്ത കോളിംഗ് സൗകര്യമുണ്ട്.

Read more: 4ജിയില്‍ ജിയോയെ മറികടന്ന് വോഡഫോണ്‍ മുന്നില്‍

399 രൂപയ്ക്ക് എയര്‍ സിം കണക്ഷന്‍ നല്‍കാനും എയര്‍ടെല്‍ ആഗ്രഹിക്കുന്നു. ഈ കോര്‍പ്പറേറ്റ് കണക്ഷന്‍ അതിന്റെ ഉപയോക്താക്കള്‍ക്ക് 50 ജിബി ഡാറ്റ നല്‍കും. കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കായി ടെല്‍കോ ഒരു ടോപ്പ്അപ്പ് പ്ലാനും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിമാസം 200 രൂപയില്‍ വരുന്ന ഈ പ്ലാന്‍ 35 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു.

കോര്‍പ്പറേറ്റ് ഇടപെടലുകള്‍ക്കായി എയര്‍ടെല്‍ സൂം, ജിസ്യൂട്ട് എന്നിവയുമായി സഹകരിക്കുന്നു. വീട്ടിലിരുന്നു ജോലി ചെയ്യുന്നവര്‍ കോണ്‍ഫറന്‍സ് കോളിനായി നിരവധി ആപ്പുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സൂം അപ്ലിക്കേഷനുമായി സഹകരിക്കാന്‍ എയര്‍ടെല്‍ തയ്യാറെടുക്കുന്നത്. ഈ ആപ്ലിക്കേഷന്‍ പ്രതിദിന ഉപയോക്താക്കളുടെ എണ്ണം 10 ദശലക്ഷത്തില്‍ നിന്ന് 200 ദശലക്ഷത്തിലേക്ക് ഉയരുകയും സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ റെക്കോര്‍ഡ് ഉയരത്തിലെത്തുകയും ചെയ്തു.

Read more: പുറത്തിറങ്ങി 13 ാം ദിവസം അഞ്ച് കോടി ഉപയോക്താക്കളുമായി ആരോഗ്യ സേതു ആപ്പ്

ഇന്ത്യയിലെ മിക്ക കമ്പനികളും വീഡിയോ കോണ്‍ഫറന്‍സിംഗിനായി സൂമിനെ ആശ്രയിക്കുന്നതിനാല്‍, എയര്‍ടെല്‍ ഇനിപ്പറയുന്ന പദ്ധതികള്‍ അവതരിപ്പിക്കുന്നു.

വലിയ പ്ലാന്‍ വിര്‍ച്വല്‍ വീഡിയോ ഇവന്റുകള്‍ നടത്തുന്ന കമ്പനികളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സൂം വീഡിയോ വെബിനാര്‍ പ്ലാന്‍ എന്ന് വിളിക്കുന്ന ഇത് പ്രതിവര്‍ഷം 36,000 രൂപയില്‍ ആരംഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് സൂം കോണ്‍ഫറന്‍സിംഗ് പ്ലാനാണ് മറ്റൊരു പദ്ധതി. ഒരു ഐഡിക്ക് 749 രൂപയ്ക്കാണ് ഈ പ്ലാന്‍ വരുന്നത്.

എയര്‍ടെല്‍ കോര്‍പ്പറേറ്റ് പോസ്റ്റ്‌പെയ്ഡ് പ്ലാനുകളില്‍ നാല് പ്ലാനുകള്‍ വാഗ്ദാനം ചെയ്യുന്നു. ഈ പ്ലാനുകള്‍ 299 രൂപ, 399 രൂപ, 499 രൂപ, 1599 രൂപയില്‍ ആരംഭിക്കുന്നു. 399 രൂപയ്ക്ക് മുകളിലുള്ള പ്രതിമാസ പ്ലാനുകള്‍ക്കായി, എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ജിസ്യൂട്ട് ആക്‌സസ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. ഓഡിയോ കോണ്‍ഫറന്‍സിംഗ് ആക്‌സസ് ഉള്‍പ്പെടെ വിവിധ സഹകരണ സേവനങ്ങള്‍ക്കായി പ്രതിമാസം 999 രൂപ നിരക്കില്‍ എയര്‍ടെല്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്യുന്നു. ഒരു ആക്‌സസ് മാത്രമേ അനുവദിക്കൂ എന്ന് ഉപയോക്താക്കള്‍ ശ്രദ്ധിക്കണം.

Read more: കൊവിഡ് പ്രതിരോധത്തില്‍ കേരളം മാതൃക; പ്രശംസിച്ച് എംഐടി ടെക്നോളജി റിവ്യൂവില്‍ ലേഖനം
Follow Us:
Download App:
  • android
  • ios